DCBOOKS
Malayalam News Literature Website

കവി മധുസൂദനന്‍ നായര്‍ക്ക് ആദരമൊരുക്കി ജന്മനാട്

മലയാള കവിതയെ ജനകീയമാക്കിയ വി.മധുസൂദനന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് ജന്മനാട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര അരുവിയോട് പൗരാവലി ഒരുക്കിയ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

മലയാളിയുള്ള സ്ഥലങ്ങളിലെല്ലാം മധുസൂദനന്‍ നായരുടെ കവിതയുണ്ടെന്നും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തോളം മഹത്തരമാണ് ജന്മനാട്ടില്‍ അദ്ദേഹത്തിന് ലഭിക്കുന്ന ആദരമെന്നും മുഖ്യമന്ത്രി പറഞ്ഞു. അരിവോടില്‍ നിര്‍മിക്കുന്ന സപ്തതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ജന്മനാടിന്റെ ആദരവും പിണറായി വിജയന്‍ മധുസൂദനന്‍ നായര്‍ക്ക് സമര്‍പ്പിച്ചു.

കവി ശ്രീകുമാരന്‍ തമ്പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.

Comments are closed.