DCBOOKS
Malayalam News Literature Website

‘മരമാമരം’ സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ജനുവരി 22-ന് പുറത്തിറങ്ങും

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ചേര്‍ത്ത് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ‘മരമാമരം‘ ജനുവരി 22-ന് പുറത്തിറങ്ങും. 125 രൂപയാണ് പുസ്തകത്തിന്റെ വില.

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍  സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ജാഗ്രതയുടേയും സ്വപ്‌നത്തിന്റെയും ധാതുക്കളായിരുന്നു   സുഗതകുമാരിയുടെ കവിതകളുടെ നിര്‍മ്മാണവസ്തുക്കള്‍. യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായിരുന്ന
സുഗതകുമാരി ടീച്ചര്‍ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി കൂടിയായിരുന്നു.

സുഗതകുമാരിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.