DCBOOKS
Malayalam News Literature Website

ഡോ കെ രാജശേഖരന്‍ നായരുടെ ‘മുഖസന്ധികള്‍’


ഡോ കെ രാജശേഖരന്‍ നായരുടെ ‘മുഖസന്ധികള്‍’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ നിന്നും ഒരു ഭാഗം

‘മുഖസന്ധി’ എന്ന വാക്ക് സാധാരണ ഉപയോഗത്തിലില്ല എന്നു സമ്മതിക്കുന്നു. ആ വാക്കിന് അര്‍ത്ഥം കഥാബീജത്തിന്റെ ഉത്പത്തി പറയുന്ന ഭാഗമെന്നാണ്.

അതുതന്നെയാണ് ഇവിടെ എന്റെയും വിവക്ഷ. ദീര്‍ഘമായി ഞാന്‍ എഴുതണമെന്നു വച്ച കഥകളുടെ ബീജങ്ങളാണിവ. എന്റെ ഒരു പുസ്തകമായ ‘ഞാന്‍തന്നെ സാക്ഷി’യിലടക്കം മുമ്പ് കുറെ നീണ്ട കഥകളെഴുതിയിട്ടുണ്ട്. പക്ഷേ, ഇനിയും അങ്ങനെ നീണ്ട കഥകളൊന്നുമെഴുതാന്‍ മനസ്സുമില്ല, അതിനുള്ള പ്രായവുമല്ല.

Text‘മുഖപുസ്തകത്തില്‍’ (‘ഫേസ് ബുക്കില്‍’)! ഞാന്‍ കുറെ സജീവമായത് അടുത്ത കാലത്താണ്. എന്നാലും അയ്യായിരം സുഹൃത്തുക്കളും ഏകദേശം രണ്ടണ്ടായിരത്തി എഴുന്നൂറില
ധികം അനുചരരും ഉള്ള തീരെ ചെറുതല്ലാത്ത ഒരു ബന്ധമാണ് എനിക്കും കിട്ടിയത്. ഞാന്‍ സാധാരണയായി മലയാളത്തില്‍ എഴുതുന്നത് ശാസ്ത്രലേഖനങ്ങളാണ്. അവയല്ലാതെയുള്ള ലേഖനങ്ങളും, കഥകളും മറ്റും പുസ്തകരൂപത്തിലല്ലാതെ മലയാളത്തിലെ ചില ആനുകാലികങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിക്കുമായിരുന്നു. പിന്നെ അവിടെ വന്ന കുറെ അലസതകള്‍ കാരണം, അതങ്ങ് ഒഴിവാക്കി അത്തരം കഥകള്‍ എന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുതുടങ്ങി. മറ്റുള്ളവര്‍ ഇടുന്ന വായിക്കാന്‍ എളുപ്പമുള്ള, തീരെ ചെറിയ പോസ്റ്റുകളെക്കാള്‍, ഞാനെഴുതുന്നവ, കുറെ ദൈര്‍ഘ്യം കൂടുതലായിട്ടും, ക്ഷമയോടെ വായിക്കാനും ഉചിതമായ കമന്റുകള്‍ ഇടാനും കുറേപ്പേരുണ്ടായി. എനിക്ക് ഈ നവമാധ്യങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമായതുകൊണ്ട് ഞാനെഴുതിയ കഥകള്‍ എവിടെയൊക്കെ പോകുന്നെന്നൊന്നും അറിയില്ലായിരുന്നു. പലതും പല ഡോക്ടര്‍മാരുടെ പേജുകളിലും അവരുടെ വാട്‌സ്ആപ് കൂട്ടങ്ങളിലും പെട്ട് എനിക്ക് ഒട്ടും പരിചയമില്ലാത്തവര്‍ക്കുംകൂടി വായനയ്ക്ക് കിട്ടി. ആ വായനക്കാരാണ് ആദ്യം എന്നോട് നിര്‍ബന്ധിച്ചത് ഇവയെല്ലാം സമാഹരിക്കണമെന്ന്. ഞാനൊരിക്കലും കണ്ടണ്ടിട്ടില്ലാത്ത, ഒരിക്കല്‍പോലും നേരിട്ടു സംസാരിച്ചിട്ടില്ലാത്ത അവരുടെ പ്രോത്സാഹനത്തിനു നന്ദി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.