DCBOOKS
Malayalam News Literature Website

മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകൾ, ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ; ഇപ്പോൾ ഓർഡർ ചെയ്യൂ

 SRIMAD VALMIKI RAMAYANAM - 3 VOLUMES By : DR LEELAVATHY M
SRIMAD VALMIKI RAMAYANAM – 3 VOLUMES By : DR LEELAVATHY M

മലയാളികൾ നാളുകളായി തേടിനടന്ന ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഈ പുണ്യമാസത്തിൽ ഒരിക്കൽക്കൂടി നിങ്ങൾക്കായി. മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകളുള്ള പുസ്തകം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ ഓർഡർ ചെയ്യാം. പരിമിതമായ കോപ്പികൾ മാത്രമായതിനാൽ ആദ്യം ഓർഡർ ചെയ്യുന്ന 20 പേർക്ക് പുസ്തകം ഉടൻ ലഭ്യമാകും. ബാക്കി ഓര്ഡറുകൾക്ക് പ്രിന്റ് ഓൺ ഡിമാൻഡ് വ്യവസ്ഥയിലാകും പുസ്തകങ്ങൾ ലഭ്യമാക്കുക. ഡോ എം. ലീലാവതിക്ക് മലയാളം വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി കൂടിയാണിത്. ‘ശ്രീമദ് വാല്‌മീകി രാമായണം’ കാവ്യം സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനായിരുന്നു പുരസ്‌കാരം. മലയാളം ലിപിയില്‍ മൂലശ്ളോകം നല്‍കി ലളിതമായ മലയാളത്തില്‍ അര്‍ത്ഥം വിശദമാക്കുന്നതിനു പുറമെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലഘുവായ വ്യാഖ്യാനവും ലീലാവതി ടീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
4299 രൂപ വിലയുള്ള പുസ്തകം ഇപ്പോൾ തന്നെ ഡിസി ബുക്‌സ്‌ ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക. 

ഭാരതീയ സംസ്കാരത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സാണ് വാല്‍മീകി രാമായണം. എത്രയോ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ അനശ്വരത ഈ കാലാതീത ചരിത്രത്തില്‍ അടക്കം ചെയ്തിരിക്കുന്നു. തപസ്വിയായ വാല്‍മീകി നാരദനോട് ആരാണ് ഈ ലോകത്തില്‍ സര്‍വ്വഗുണങ്ങളും ഒത്തിണങ്ങിയവനും വീരനും ധര്‍മ്മജ്ഞനും കൃതജ്ഞനും സത്യവാക്കും ദൃഡവ്രതനുമായിട്ടുള്ളത് എന്ന് ചോദിക്കുന്ന സന്ദര്‍ഭങ്ങളിലാണ് രാമായണം ആരംഭിക്കുന്നത്.

പുസ്തകം ഇപ്പോൾ തന്നെ ഡിസി ബുക്‌സ്‌ ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക. 

Comments are closed.