DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു

POETRY KILLER By : SREEPARVATHY
POETRY KILLER
By : SREEPARVATHY

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. അവതാരകയുടെ വേഷത്തില്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അശ്വതി ശ്രീകാന്താണ് ഫേസ്ബുക്കിലൂടെ കവര്‍ചിത്രം പ്രകാശനം ചെയ്തത്.

”ശ്രീ പാര്‍വ്വതിയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍ ‘പോയട്രി കില്ലറിന്റെ’ കവര്‍ പ്രകാശനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒരു സൂപ്പര്‍ സ്റ്റാര്‍ രചയിതാവിലേയ്ക്കുള്ള ശ്രീ പാര്‍വ്വതിയുടെ വളര്‍ച്ചയിലും ഏറെ സന്തോഷം. ആശംസകള്‍, ഉദ്വേഗജനകമായ ഒരു വായനയ്ക്കായി കാത്തിരിക്കുന്നു”- കവര്‍ പ്രകാശനം ചെയ്തുകൊണ്ട് അശ്വതി ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പുസ്തകം പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Dear Friends, Its my joy and privilege to release the cover of our dearest Sree Parvathy’s upcoming thriller novel “The…

Posted by Aswathy Sreekanth on Monday, July 20, 2020

Comments are closed.