DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഇഷ്ടവായനകള്‍ ലോക്കായോ? എങ്കില്‍ ഇഷ്ടപുസ്തകങ്ങള്‍ ഇനി വീട്ടിലെത്തും !

DC Books

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഏറ്റവും ആദ്യം തന്നെ വായിക്കണം എന്ന ആഗ്രഹക്കാരാണ് പുസ്തകപ്രേമികളില്‍ അധികവും. എന്നാല്‍ അപ്രതിക്ഷിതമായെത്തിയ കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ പലരുടെയും വായനയെ ലോക്കാക്കിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ഡിസി ബുക്‌സ്.  നിങ്ങളുടെ തൊട്ടടുത്തുള്ള ഡിസി/ കറന്റ് ബുക്‌സ്റ്റോറുകളില്‍ നിന്നും നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഞങ്ങളുടെ പ്രതിനിധികള്‍ ഏറ്റവും സുരക്ഷിതമായി പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് എത്തിച്ച് നല്‍കും. ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളു വായനയ്ക്ക് ഒരു തടസ്സമാകാതിരിക്കാനാണ് ഡിസി ബുക്‌സിന്റെ ഈ ഉദ്യമം.അതിനായി ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞെടുത്ത ശേഷം ഞങ്ങളെ ബന്ധപ്പെട്ടാല്‍ മാത്രം മതിയാകും.

പുസ്തകങ്ങള്‍ വീടുകളില്‍ എത്താന്‍ ബന്ധപ്പെടുക 9947055000

Comments are closed.