DCBOOKS
Malayalam News Literature Website

ശ്രീകാര്യം ബുക്ക് ഫെസ്റ്റിവൽ നവംബര്‍ 27 വരെ നീട്ടി

പുസ്തകപ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. ശ്രീകാര്യം പോങ്ങുംമൂട് ഡി സി ബി അവന്യുവില്‍ നടക്കുന്ന
ബുക്ക് ഫെസ്റ്റിവല്‍ നവംബര്‍ 27 വരെ നീട്ടി. മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇഷ്ടപുസ്തകങ്ങൾ 50% വരെ വിലക്കുറവിൽ വായനക്കാർക്ക് സ്വന്തമാക്കാനാകും.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാകും. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയുടെ ഭാഗമാകും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.