DCBOOKS
Malayalam News Literature Website

വി. ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’; കവര്‍ച്ചിത്രം സക്കറിയ പ്രകാശനം ചെയ്തു

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ യുടെ കവര്‍ച്ചിത്രം സക്കറിയ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു.  ”ഷിനിലാലിന്റെ കഥകൾക്ക് യാതൊരു മുഖവുരയും ആവശ്യമില്ല. മലയാളത്തിലെഴുതപ്പെടുന്ന എറ്റവും മികച്ച കഥകളുടെ മുൻനിരയിലാണ് അവയുടെ സ്ഥാനം. കീഴ്‌വഴക്കങ്ങൾ വെടിഞ്ഞ ഭാഷയും ഭാവനയും, മൗലികമായ കഥാകഥനചാതുര്യവും അവയിൽ പ്രകാശം പരത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ (മനോഹരമായ) പുറംചട്ട സുഹൃത്തുക്കളുടെ മുമ്പിലെത്തിക്കാൻ വളരെ സന്തോഷമുണ്ട്”- കവർച്ചിത്രം പ്രകാശനം ചെയ്തുകൊണ്ട് സക്കറിയ ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീനാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായി വരുന്ന ‘ഗരിസപ്പാ’ ഉള്‍പ്പെടെ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

 

Comments are closed.