DCBOOKS
Malayalam News Literature Website

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ‘സ്‌പെയ്‌സസ് 2021’- ൽ ഇന്ന് ക്യാപ്റ്റന്‍ രമേശ് ബാബു, വി.വി. ഹരിദാസ് എന്നിവര്‍ പങ്കെടുക്കുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ‘സ്‌പെയ്‌സസ് 2021’- ൽ ഇന്ന്  ക്യാപ്റ്റന്‍ രമേശ് ബാബു, വി.വി. ഹരിദാസ് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 8 മുതല്‍ 9  വരെ ഡിസി ബുക്സ് ഔദ്യോഗിര ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ പരിപാടിയുടെ ഭാഗമാകാം.

ജൂലൈ 31 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാത്രി 7 മുതല്‍ 9 മണി വരെ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ റൊമില ഥാപ്പര്‍, ജയറാം രമേശ്, ആര്‍ക്കിടെക്റ്റ് കെ.ടി രവീന്ദ്രന്‍, മാളവിക ബാനര്‍ജി, ആര്‍ക്കിടെക്റ്റ് മനീഷ് ചക്രബര്‍ത്തി, വി.ശ്രീറാം, കെ.ജെ. സോഹന്‍, എസ് ഗോപാലകൃഷ്ണന്‍, ക്യാപ്റ്റന്‍ രമേശ് ബാബു, ആര്‍ക്കിടെക്റ്റ് ശരത് സുന്ദര്‍, ബോണി തോമസ്, വി.വി. ഹരിദാസ്, ഡോ. ബീന തരകന്‍ തുടങ്ങി പ്രമുഖരും പങ്കെടുക്കും.

സമയക്രമത്തിന്റെ വിശദ വിവരങ്ങൾ

 

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

 

Comments are closed.