DCBOOKS
Malayalam News Literature Website

ഡിസി /കറന്റ് പുസ്തകശാലകൾ ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്

പുസ്തക പ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത, ബക്രീദ് പ്രമാണിച്ചു സംസ്ഥാനത്തുടനീളമുള്ള ഡിസി /കറന്റ് ബുക്സ് പുസ്തകശാലകൾ ഞായർ തിങ്കൾ ചൊവ്വ (ജൂലൈ 18, 19, 20 തീയതികളിൽ) ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തീരുമാനം. ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, ബാലസാഹിത്യരചനകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളും കൂടാതം  കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ – +91 97456 04874, +91 99470 55000

Comments are closed.