DCBOOKS
Malayalam News Literature Website

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം വാരത്തിലേയ്ക്ക്‌

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം വാരത്തിലേയ്ക്ക്‌. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ക്കിടെക്റ്റ് ശരത് സുന്ദര്‍, ഡോ. ബിന തരകന്‍ , കെ.ജെ. സോഹന്‍, ബോണി തോമസ് എന്നിവര്‍ രണ്ടാം വാരം പരിപാടിയുടെ ഭാഗമാകും. ജൂലൈ 15 ന് ആരംഭിച്ച സ്‌പെയ്‌സസ് 2021 ജൂലൈ 31ന് അവസാനിക്കും.

ഒരു ആര്‍ക്കിടെക്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ലാന്‍ഡ്‌സ്‌കെയ്പ്പ് ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്,  ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, ആര്‍ക്കിടെക്ചര്‍ എന്ന സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സ്‌പെയ്‌സസ് ഫെസ്റ്റിന്റെ ഭാഗമാകാം.

സമയക്രമത്തിന്റെ വിശദ വിവരങ്ങൾ

 

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.