DCBOOKS
Malayalam News Literature Website

സോപാനസംഗീത ആചാര്യന്‍ ശ്രീ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു

സോപാനസംഗീത ആചാര്യന്‍ ശ്രീ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു. 113 വയസ്സായിരുന്നു അദ്ദേഹത്തിന്. നാലമ്പല ദര്‍ശനത്തിനു പേരുകേട്ട കോട്ടയം രാമപുരം ശ്രീരാമക്ഷേത്രത്തില്‍ 100 വര്‍ഷത്തോളം സംഗീതോപാസന നടത്തിയിട്ടുണ്ട്. എട്ടാം വയസില്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് സംഗീത ജീവിതത്തിനു തുടക്കം കുറിച്ചത്. പരേതയായ ഭവാനിയമ്മയാണു ഭാര്യ. ഗോപാലകൃഷ്ണന്‍, നാരായണന്‍, ചന്ദ്രമതി, ചന്ദ്രന്‍ എന്നിവര്‍ മക്കള്‍. രാമപുരം ചെറുവള്ളില്‍ മാരാത്താണു പത്മനാഭ മാരാരുടെ കുടുംബം.

നാലാം ക്ലാസില്‍ പഠനം നിര്‍ത്തി കുലത്തൊഴിലിലേക്ക് മാറി. കേരളത്തില്‍ തന്റെ കുലത്തൊഴിലില്‍ ഏറ്റവും കാലം പിന്നിട്ട കൊട്ടുകാരണവര്‍ എന്ന പെരുമയോടെയാണു പത്മനാഭ മാരാര്‍ വിടവാങ്ങുന്നത്. 2014 ല്‍ കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ ശാരദശ്ശത പുരസ്‌കാരം, ചേരാനെല്ലൂര്‍ ക്ഷേത്രവാദ്യ ഗുരുകുലം, രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാവേദി, കോഴിക്കോട് കൊമ്മേരി വളയനാട് ദേവസ്വത്തിന്റെ ശക്തിസ്വരൂപിണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Comments are closed.