DCBOOKS
Malayalam News Literature Website

“ഒളിമിന്നും ഓർമ്മക്കാലം” സി എസ് ചന്ദ്രികയുമൊത്തൊരു സായാഹ്നം; ആദ്യ ഭാഗം, വീഡിയോ

നാട്ടിക ശ്രീനാരായണ കോളജ് 1980-90 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒളിമിന്നും ഓർമ്മക്കാലം ഒരുക്കുന്ന വെബിനാറില്‍ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി സി എസ് ചന്ദ്രിക പങ്കെടുത്തു.

വെബിനാറിന്‍റെ ആദ്യഭാഗം കാണാം

”’ചന്ദ്രികാ ചര്‍ച്ചിതം’ – ഒന്നാം ഭാഗം . നാട്ടിക എസ് എന്‍ കോളേജ് കാലത്തെ ഓര്‍മ്മകളിൽ നിന്നു തുടങ്ങി ഇപ്പോള്‍ എത്തി നില്‍ക്കുന്ന സാഹിത്യ, രാഷ്ടീയ, സാമൂഹ്യ , വ്യക്തി ജീവിതം വരെയുള്ള വര്‍ത്തമാനം. എഴുത്തിൻ്റേയും അനുഭവങ്ങളുടെയും ചിന്തകളുടെയും നാല് മണിക്കൂറിലധികം സമയം നീണ്ടു നിന്ന പങ്കു വെക്കലുകള്‍. ഇതിന്റെ രണ്ട് ഭാഗങ്ങൾ കൂടിയുണ്ട്.

എന്റെ കഥകളും നോവലും അക്കാദമിക് പുസ്തകങ്ങളും പല യൂണിവേഴ്സിറ്റികളിലും ഇന്ന് പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ എന്റെ സാഹിത്യ കൃതികളില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്നുണ്ട്. അവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ആയി ഈ ഡോക്യുമെന്റ് ഉപയോഗിക്കാനാവും എന്ന് കാണുന്നതിലും സന്തോഷമുണ്ട്.

തമ്മില്‍ കാണാതെ എല്ലാവരും ഒറ്റപ്പെട്ടിരിക്കുന്ന ഈ സങ്കട കാലത്ത് നടത്തിയ ഈ വെബിനാര്‍ എനിക്ക് നല്‍കിയ സന്തോഷം വളരെ വിലപ്പെട്ടതാണ് . ഈ അത്ഭുതാനന്ദം നല്‍കിയതിന് എസ് എന്‍ കോളേജ് കാലത്ത് നിന്നുള്ള എല്ലാ പ്രിയപ്പെട്ടവരോടും ‍എന്നെന്നും ‍ഞാന്‍ സ്നേഹത്താല്‍ കടപ്പെട്ടിരിക്കുന്നു”- പരിപാടിയുടെ ആദ്യഭാഗത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സി എസ് ചന്ദ്രിക ഫേസ്ബുക്കില്‍ കുറിച്ചു.

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.