‘ലാല്‍ സലാ’മുമായി സ്മൃതി ഇറാനി
വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോവലിസ്റ്റാവുന്നു. ലാല്‍ സലാം എന്നാണ് സ്മൃതിയുടെ നോവലിന്റെ പേര്. നവംബര്‍ 29ന് മന്ത്രി എഴുതിയ പുസ്തകം വിപണിയിലെത്തും. 2010 ഏപ്രിലില്‍ ദന്തെവാഡയില്‍ വെച്ച് 76 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കുള്ള സമര്‍പ്പണമാണ് നോവലെന്ന് സ്മൃതി ഇറാനി പറയുന്നു.
വിക്രം പ്രതാപ് സിംഗ് എന്ന ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെ പോരാട്ടം നടത്തുന്നതിനിടെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുടെ കഥയാണ് നോവല്‍ പറയുന്നത്. ചടുലമായ ത്രില്ലറിന്റെ എല്ലാ ചേരുവകളും സംയോജിക്കുന്ന നോവലാണിതെന്നാണ് സൂചന. വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Comments are closed.