DCBOOKS
Malayalam News Literature Website

ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരവും ഗായികയുമായിരുന്ന മഞ്ജുഷ മോഹന്‍ദാസ്(26) അന്തരിച്ചു. കഴിഞ്ഞ ആഴ്ച എം.സി റോഡില്‍ താന്നിപ്പുഴയ്ക്ക് സമീപം വെച്ച് മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന മഞ്ജുഷ ചികിത്സയിലായിരുന്നു.

2009-ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ പങ്കെടുത്ത ഗായികയായിരുന്നു മഞ്ജുഷ. കാലടി സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ നൃത്ത വിദ്യാര്‍ത്ഥിനിയാണ്.

Comments are closed.