DCBOOKS
Malayalam News Literature Website

ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ന്

37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ പത്താം ദിനമായ ഇന്ന് ഇന്ത്യയില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശശി തരൂര്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രശസ്ത ചലച്ചിത്ര ശബ്ദസംയോജകനുമായ റസ്സൂല്‍ പൂക്കുട്ടി, എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി, മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍, സമകാലിക മലയാള സാഹിത്യത്തിലെ കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, പാചകവിദഗ്ദ്ധയായ ലതിക ജോര്‍ജ്ജ്, ചക്കവിഭവങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ആന്‍സി മാത്യു എന്നിവര്‍ ഇന്ന് മേളയില്‍ എത്തുന്നുണ്ട്.

നവംബര്‍ 9, വെള്ളി

1. ഓസ്‌കര്‍ പുരസ്‌കാരജേതാവും പ്രശസ്ത ചലച്ചിത്ര ശബ്ദസംയോജകനുമായ റസ്സൂല്‍ പൂക്കുട്ടിയുമായുള്ള സംവാദം. വിഷയം: സൗണ്ടിങ് ഓഫ്: മെമ്മയേഴ്‌സ് ഓഫ് ആന്‍ ഓസ്‌കര്‍ വിന്നിങ് സൗണ്ട് മാന്‍ എന്ന കൃതിയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച.(വൈകിട്ട് 5.30 മുതല്‍ 6.30 വരെ, ഇന്റലക്ച്വല്‍ ഹാള്‍)

2. പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശശി തരൂരുമായി നാഷണല്‍ മീഡിയ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംവാദം.( വൈകിട്ട് ആറ് മണി മുതല്‍ 7.30 വരെ, ബാള്‍ റൂം)

3. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനുമായുള്ള സംവാദം. വിഷയം: അര്‍ദ്ധനാരീശ്വരന്‍ എന്ന കൃതിയും ആവിഷ്‌കാര സ്വാതന്ത്ര്യവും. ( വൈകിട്ട് 6.45 മുതല്‍ 7.45 വരെ, ഇന്റലക്ച്വല്‍ ഹാള്‍)

4. പാചകവിദഗ്ദ്ധ ലതിക ജോര്‍ജ്ജിന്റെ സുറിയാനി കിച്ചണ്‍ എന്ന പുസ്‌കത്തെ ആധാരമാക്കിയുള്ള സംവാദം.( വൈകിട്ട് 6.30 മുതല്‍ 7.30 വരെ, കുക്കറി കോര്‍ണര്‍)

5. ചക്കവിഭവങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമാക്കിയ വണ്ടേഴ്‌സ് ഓഫ് ജാക്ക്ഫ്രൂട്ട് എന്ന ആന്‍സി മാത്യുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സംവാദം.( 8 മണി മുതല്‍ 9 മണി വരെ, കുക്കറി കോര്‍ണര്‍)

6. സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയകവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യ.( 8 മണി മുതല്‍ 10 മണി വരെ, ഇന്റലക്ച്വല്‍ ഹാള്‍)

7. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മിയുമായുള്ള സംവാദം. ( 8.30 മുതല്‍ 9.30 വരെ, ലിറ്ററേച്ചര്‍ ഫോറം)

Comments are closed.