DCBOOKS
Malayalam News Literature Website
Rush Hour 2

കേരള ഫോക്കസ്- ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ സാഹിത്യപുരസ്കാരം സോഹന്‍ റോയിയ്ക്ക്

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109-ാം ജന്മവാര്‍ഷകത്തോട് അനുബന്ധിച്ച് ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷനും കേരള ഫോക്കസും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ സോഹന്‍ റോയിയ്ക്ക്. സോഹന്‍ റോയിയുടെ അണുകാവ്യം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 14ന് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ സോഹന്‍ റോയിയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണവും നടത്തും.

Comments are closed.