DCBOOKS
Malayalam News Literature Website

ശശി തരൂരിന് മലയാളത്തില്‍ മോദിയുടെ ആശംസ; ഹൃദയം തൊട്ടെന്ന് തരൂര്‍

കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് വൈറലാകുന്നു. ശുദ്ധമലയാളത്തിലുള്ള പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും, അദ്ദേഹം കുറിച്ച വാക്കുകള്‍ ഹൃദയം തൊട്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി അയച്ച ആശംസാകാര്‍ഡും തരൂര്‍ പോസ്റ്റ് ചെയ്തിരുന്നു. മോദിയുടെ മലയാളം അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയായിരുന്നു ശശി തരൂരിന്റെ 64-ാം ജന്മദിനം.

Comments are closed.