DCBOOKS
Malayalam News Literature Website

ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ പങ്കുവയ്ക്കല്ലേ!

ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ അനുമതി കൂടാതെ പ്രചരിപ്പിക്കുന്നത് കുറ്റകരം. പകര്‍പ്പവകാശ നിയമപ്രകാരവും ഐടി ആക്ട് സെക്ഷന്‍ 43 പ്രകാരവും ശിക്ഷാര്‍ഹമാണെന്ന് മാധ്യമ, നിയമ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മാധ്യമസ്ഥാപനത്തിന്റെ അനുമതി കൂടാതെ അച്ചടിമാധ്യമങ്ങളുടെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് ഐടി, പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും.

പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ ഒരു ഡിജിറ്റല്‍ പതിപ്പ് പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ്. ഇത്തരത്തില്‍ നിയമലംഘനമുണ്ടായാല്‍ അങ്ങനെ ചെയ്യുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാകുമെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പവന്‍ ദുഗ്ഗല്‍ പറഞ്ഞു.

Comments are closed.