DCBOOKS
Malayalam News Literature Website
Rush Hour 2

ലൈംഗിക ബോധവല്‍ക്കരണം അടുത്ത അധ്യയനവര്‍ഷം മുതല്‍

ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്

ലോവര്‍ പ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക ബോധവല്‍ക്കരണ പരിപാടി ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ആഗസ്ത് 26ന് ഇറക്കിയ ഉത്തരവിന്റെ തുടര്‍നടപടികള്‍ വിശദീകരിക്കാനും നേരിട്ട് ഹാജരാകാനും കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു.  തിങ്കള്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും (അക്കാദമിക്) ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി നടപടികള്‍ വിശദീകരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്.

Comments are closed.