DCBOOKS
Malayalam News Literature Website

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി. വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഡി വിജയമോഹന്‍. ഇംഗ്ലണ്ടിലും പത്രപ്രവര്‍ത്തന പരിചയം. വി കുരാണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് എം ശിവറാം അവാര്‍ഡ് എന്നിവ നേടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡി. വിജയമോഹന്റെ സ്വാമി രംഗനാഥാനന്ദ, ചെന്താര്‍ക്കുഴല്‍ എന്നീ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.