DCBOOKS
Malayalam News Literature Website

സമസ്ത ഗോത്രങ്ങളിലെയും ചാരുതയാര്‍ന്ന കഥകള്‍, ‘‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; 8,888 രൂപയുടെ പുസ്തകം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 4999 രൂപയ്ക്ക്!

മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദ ങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യര്‍ പരിഭാഷകളിലൂടെ ആ കഥകള്‍ അനുഭവിച്ചറിഞ്ഞു പ്രചരിപ്പിച്ചു. യുഗാന്തരങ്ങളുടെ ആദരവു പിടിച്ചുപറ്റിയ ഭാരതീയനാടോടിക്കഥകളുടെയും എന്നും ഭാരതത്തിനോട് ഒട്ടിനിന്നിരുന്ന അയല്‍നാടുകളിലെയും വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം, ‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’ ഇപ്പോള്‍ സ്വന്തമാക്കാം അത്യാകര്‍ഷകമായ വിലക്കുറവില്‍. 8,888 രൂപാ മുഖവിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 4999 രൂപയ്ക്ക് ലഭ്യമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചൊല്‍ക്കഥകള്‍, ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും വിവിധ ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ ഈ പുസ്തകങ്ങളില്‍ സമാഹരിച്ചിരിക്കുന്നു.  പന്ത്രണ്ട് വാല്യങ്ങളിലായി 12,000-ത്തിലധികം പേജുകളാണ് പുസ്തകത്തിനുള്ളത്.
ലോകത്തിലെ എല്ലാ സാഹിത്യരൂപങ്ങളെയും എക്കാലത്തും പ്രചോദിപ്പിച്ചവയാണ് ചൊല്‍ക്കഥകള്‍. പല നാടുകളിലും പ്രചരിച്ച കഥകള്‍ പ്രതിഭാധനരായ എഴുത്തുകാര്‍ കടം കൊണ്ട് ലോകോത്തര ക്ലാസ്സിക്കുകളാക്കിയിട്ടുണ്ട്. ഷെയ്ക്ക്‌സ്പിയറടക്കമുള്ള പല പ്രഗത്ഭരുടെയും പ്രമുഖമായ പല രചനകളുടെയും അടിസ്ഥാനം ഇത്തരം നാടോടിക്കഥകളായിരുന്നു. നമ്മുടെ നാട്ടിലുമുണ്ട് ഇത്തരത്തില്‍ ആശയം കടം കൊണ്ട് മഹത്തരമായി മാറിയ അനേകം ശ്രേഷ്ഠകൃതികള്‍.
ജമൈക്ക, ലാത്വിയ, ബാര്‍ഡോസ്, വെല്‍ഷ്, സിസിലി, മഗഡാസ്‌കര്‍, ആന്‍ഡമാന്‍, അര്‍മേനിയ, ക്യൂ, ഉറുഗ്വേ, ബര്‍മ്മ, കമ്പോഡിയ തുടങ്ങിയ സമസ്തദേശങ്ങളിലെയും ഏറ്റവും മികച്ച കഥകള്‍ ഉള്‍പ്പെടുന്ന പുസ്തകത്തില്‍ എസ്‌തോണിയര്‍, മൂറുകള്‍,കുര്‍ദ്ദുകള്‍, യസ്സീദികള്‍, ജൂതര്‍, കൊസാക്കുകള്‍, ഖുറേസികള്‍, എസ്‌കിമോകള്‍, ജിപ്‌സികള്‍, വൈക്കിങ്ങുകള്‍, ബൊഹീമിയര്‍, അനാന്‍സികള്‍ തുടങ്ങി സമസ്ത ഗോത്രങ്ങളിലെയും ചാരുതയാര്‍ന്ന കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Comments are closed.