DCBOOKS
Malayalam News Literature Website

ശബരിമല: ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കും

ദില്ലി: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും പുന: പരിശോധനാ ഹര്‍ജികളും നവംബര്‍ 13-ന് പരിഗണിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് ശേഷം എല്ലാ ഹര്‍ജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക.

മുബൈ മലയാളികള്‍ രൂപീകരിച്ച ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ, വിശ്വാസി ജയ രാജ് കുമാര്‍ എന്നിവരുടെ റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതിയാണ് കോടതി നിശ്ചയിച്ചത്. ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കുമെന്നും ഏത് ബെഞ്ചിനെ ഏല്‍പ്പിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.വൃശ്ചികം ഒന്നിന്( നവംബര്‍ 16) മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുക്കും എന്ന പ്രത്യേകതയുമുണ്ട്.

പ്രവേശനം നിഷേധിക്കപ്പെട്ട ഒരു യുവതി പോലും കോടതിയെ സമീപിച്ചിട്ടില്ലെന്നും വിധ അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. വിധിയെ തുടര്‍ന്നുള്ള ക്രമാസമാധാന പ്രശ്‌നവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Comments are closed.