DCBOOKS
Malayalam News Literature Website

‘സര്‍ഗോന്മാദം’; മലയാള ഭാഷയ്ക്ക് എന്നുമൊരു മുതല്‍ക്കൂട്ട്

ജീവന്‍ ജോബ് തോമസിന്റെ ‘സര്‍ഗോന്മാദം’ എന്ന പുസ്തകത്തെക്കുറിച്ച്  വിജയൻ പി വി  എഴുതുന്നു 

2018 ജൂൺ 23 മുതൽ 18 ഓളം ദിവസങ്ങൾ ലോകം കടന്നുപോയത് ഉൽകണ്ഠയുടേയും. പ്രതീക്ഷയുടേയും , നൂൽ പാലത്തിലൂടെയായിരുന്നു.

തായ്ലന്റിലെ ഒരു പർവ്വത മേഖലയിൽ ഫുട്ബോൾ പരിശീലനത്തിൽ ഏർപ്പെട്ട 12. കുട്ടികളും അവരുടെ കോച്ചും പെട്ടെന്ന്‌ പെയ്ത പെരും മഴയിൽ നിന്നും രക്ഷപ്പെടാനായി കയറിയ തൊട്ടടുത്തുള്ള ഗുഹ മണ്ണിടിഞ്ഞ് പുറത്തേക്കുള്ള വഴി അടഞ്ഞുപോവുകയും. വെള്ളം കയറുന്നതിനനുസരിച്ച് കൂടുതൽ അകത്തേക്ക് പോവുകയും 4. കിലൊമീറ്റർ ഉള്ളിലായി കുടുങ്ങി പോവുകയും ചെയ്തു.

പിന്നീട് ലോകത്തെ എല്ലാ പ്രമുഖ രാജ്യങ്ങളിലേയും ,രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
സയൻസിന്റെയും. ശാസ്ത സങ്കേതിക ഉപകരണങ്ങളുടെയും സഹായത്തോടെ ലോകം കണ്ട ഏറ്റവും ദുഷ്കരവും സാഹസികമായ രക്ഷാദൗത്യമാണ് പിന്നീട് നാം കണ്ടത്.

ദൗത്യലൂടെ 13 പേരെയും സൂരക്ഷിതമായി പുറത്തെത്തിച്ചു. ഈ ദൗത്യത്തിനിടയിൽ ഒരു ദൗത്യ സേനാംഗത്തിന് ജീവൻ നഷ്ടപ്പെട്ടു.

കുട്ടികളുടെ ജീവൻ രക്ഷിച്ചത് സാഹസികതയും . സയൻസും , കൂട്ടായ്മയും ചേർന്നപ്പോഴാണ് എന്ന് നിശ്ചയമായും പറയാം.

Textപക്ഷെ അതോടൊപ്പം. കൂരാകൂരിരുട്ടിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോഴും , കാഴ്ച പോലും ഇല്ലാത്ത ആ കൊടും തണുപ്പിൽ കഥകൾ പറഞ്ഞും, ശ്വസനക്രിയകൾ പറഞ്ഞു കൊടുത്തും അവസാനം വരെ മനസ്സിന് അസാധാരണ ഊർജ്ജം പകർന്ന ആ യുവ ബുദ്ധസന്യാസിയായ കോച്ചിന്റെ സർഗാത്മക പ്രവൃത്തിയെയാണ് നാം വാഴ്ത്തേണ്ടത്.

ഇങ്ങിനെയൊരു ദൗത്യം മരണം വിരൽ ചൂണ്ടി നില്ക്കുന്ന ആ ഘട്ടത്തിൽ ., പതറാതെ അയാൾ ചെയ്തില്ലായിരുന്നെങ്കിൽ മാനസികമായി തളർന്ന കുട്ടികൾ പെട്ടെന്ന് രോഗികളാവുകയും മരണത്തിന് കീഴടങ്ങേണ്ടിയും വന്നേനെ.

ഇവിടെയാണ് മനുഷ്യർക്ക് സയൻസിനോടൊപ്പം കലയും, സാഹിത്യവും വേണം എന്ന് പറയുന്നത്. മനുഷ്യന് അറിവ് മാത്രം പോര അനുഭൂതി കൂടി വേണം.
വായനയുടെ ലോകത്തെ ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ

അത് അവന്റെ ലോകത്തെ കൂടുതൽ ദീപ്തമാക്കുന്നു.

ജീവൻ ജോബ് തോമസ് കഴിഞ്ഞ കുറെ കാലമായി മാതൃഭൂമി വീക്കിലിയിലും, പച്ച കുതിര മാഗസ്സിനിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് “സർഗോന്മാദം “. അതിന്റെ രണ്ടാം പതിപ്പും കഴിഞ്ഞ ദിവസം ഇറങ്ങി കഴിഞ്ഞു.

മനുഷ്യനൊഴികെയുള്ള പ്രകൃതിയിലെ എല്ലാ ജീവികളെയും മുന്നോട്ടു നയിക്കുന്നത് നൈസർഗികമായി അവക്ക് ലഭിക്കുന്ന ചോദനകൾക്കനുസരിച്ചും, അവയുടെ DNA യിലൂടെ പകർത്തപ്പെടുന്ന അറിവുകളിലൂടെയുമാണ്. മനുഷ്യന് ഇത് നൈസർഗിക ചോദനയോടൊപ്പം തന്നെ ദീർഘകാലമായി സംസ്ക്കാരം രൂപപ്പെടുത്തിയ അറിവുകളും, ജീവിത രീതികളും , ബഹുതല സംവിധാനങ്ങളും ചേർന്ന് അവനെ സമൂഹം എന്ന കള്ളിക്കകത്ത് തന്നെ നിലനിർത്താനും, ഒതുക്കാനും ശ്രമിക്കുന്നു.

പക്ഷെ ഇതിനിടയിലും സമൂഹം ഉണ്ടാക്കിയ കുടുംബം, മതം, ഭരണകൂടങ്ങൾ എന്നീ വ്യവസ്ഥാപിത സ്ഥാപനളെ പ്രതിരോധിച്ചു കൊണ്ടും, തകർത്തു കൊണ്ടും,
ഒഴുക്കിനെതിരേയും കണ്ടീഷനിംഗിനെതിരെയും അപകടകരമായ ധൈര്യത്തോടെ നീന്തിയ ചരിത്രത്തിലെ ചില അപൂർവ്വം പ്രതിഭകളാണ് ലോകത്തെ ഇന്നത്തെ നിലയിൽ സമ്പന്നമാക്കുന്നതിനും പ്രകാശമാനമാക്കുന്നതിനും കാരണമായത്.

സർഗാത്മകതയുടെ പ്രകാശ ഗോപുരങ്ങളായ ലിയോനാർഡോ ഡാവിഞ്ചി, അൽ ഹസൻ അൽ ഹാഷം, ഗെയ്ഥേ , ആൽബർട്ട് ഐൻസ്റ്റൈൻ, ജോർജ് മെലിയസ് , ജെയിംസ് കാമറൂൺ എന്നീ മഹാരഥൻമാരുടെ സവിശേതകളും , അവർ ലോകത്തിന് നൽകിയ സഭാവനകളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായും , ഭംഗിയോടെയും പ്രതിപാദിക്കുന്നു. ഡാവിഞ്ചിയേയും, ഐൻസ്റ്റൈനെയും , കുറെ കൂടി പഠനത്തിന് വിധേയമാക്കണമായിരുന്നു. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താമായിരുന്നു.

അടുത്ത കാലത്ത് വായിച്ച നല്ല ഗ്രന്ഥം. ഇതേ ഗ്രന്ഥകാരന്റെ മുൻ ഗ്രന്ഥമായ  മരണത്തിന്റെ ആയിരം മുഖങ്ങൾ എന്നത് വളരെ ഉൾക്കരുത്തുള്ള നിരീക്ഷണങ്ങളും മറ്റും കൊണ്ട് നല്ല ആവിഷ്ക്കാരം കൂടിയായിരുന്നു. : രണ്ട് പുസ്തകങ്ങളും. മലയാള ഭാഷക്ക് മുതൽ കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.