DCBOOKS
Malayalam News Literature Website

സംസ്‌കൃത പണ്ഡിതന്‍ കെ.പി.അച്യുതപിഷാരടി അന്തരിച്ചു

പട്ടാമ്പി: സംസ്‌കൃത പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്‍ പള്ളിപ്പുറം കൊടിക്കുന്നത്ത് പിഷാരത്ത് കെ.പി.അച്യുതപിഷാരടി (108) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1911-ല്‍ കൊടിക്കുന്ന് പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാരുടേയും ശുകപുരം പുതുശ്ശേരിമന പശുപതി ഓതിക്കന്‍ നമ്പൂതിരിയുടെയും മകനായിട്ടായിരുന്നു ജനനം. സംസ്‌കൃതാചാര്യന്‍ പരേതനായ കെ.പി.നാരായണപിഷാരടി ജ്യേഷ്ടനാണ്. അവിവാഹിതനായിരുന്നു.

2011-ല്‍ സാമൂതിരി രാജാവില്‍നിന്ന് ദേവീപുരസ്‌കാരം ലഭിച്ചിരുന്നു. 2012-ല്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ പണ്ഡിതരത്‌നം നല്‍കി ആദരിച്ചു. ഒളപ്പമണ്ണ പുരസ്‌കാരം, രേവതി പട്ടത്താനം എന്നിവയും ലഭിച്ചിട്ടുണ്ട്.

Comments are closed.