DCBOOKS
Malayalam News Literature Website

പ്രതി പൂവന്‍കോഴിയിലെ വില്ലനായി റോഷന്‍ ആന്‍ഡ്രൂസ്

സംവിധായന്‍ റോഷന്‍ ആന്‍ഡ്രൂസ് വില്ലനായി എത്തുകയാണ് പുതിയ ചിത്രം പ്രതി പൂവന്‍കോഴിയിലൂടെ. ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കാരക്ടര്‍ ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നായികയായി എത്തുന്ന മഞ്ജു വാര്യരുടെ കൈയിലെ കണ്ണാടി കഷ്ണത്തില്‍ തെളിയുന്ന മുഖമായാണ് ‘വില്ലനെ’ കാണിക്കുന്നത്.

കഥാകൃത്ത് ഉണ്ണി ആറാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ഡിസംബര്‍ 20ന് പ്രതി പൂവന്‍കോഴി തീയറ്ററുകളില്‍ എത്തും.

ജ്വലിക്കുന്ന മുഖഭാവത്തോടെ മഞ്ജു വാര്യര്‍; പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Comments are closed.