DCBOOKS
Malayalam News Literature Website

‘സാൻ മിഷേലിന്റെ കഥ’ ; പുസ്തകചര്‍ച്ചയും എന്‍.പി.അബ്ദുല്‍ നാസര്‍ ഓര്‍മ്മയും ജൂണ്‍ 13ന്

‘സാൻ മിഷേലിന്റെ കഥ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ചയും എന്‍.പി.അബ്ദുല്‍ നാസര്‍ ഓര്‍മ്മയും ജൂണ്‍ 13ന് നടക്കും.  പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററില്‍ ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പില്‍  വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പരിപാടിയിൽ ഡോ.ഖദീജാ മുംതാസ് മുഖ്യാതിഥിയാകും. സോഷ്യോ കള്‍ച്ചറല്‍ സംഘടനയായ ബീക്കോണ്‍ കാലിക്കട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും അതില്‍ പെടുന്ന ആക്സെല്‍ മുന്‍തേ എഴുതിയ സാന്‍ മിലേഷന്റെ കഥ. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍. ബ്രിട്ടനില്‍ മാത്രം എണ്‍പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതുലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

 

Comments are closed.