DCBOOKS
Malayalam News Literature Website

വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’; പുസ്തകചര്‍ച്ച നാളെ

വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവല്‍

വി.ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തിയെന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നാളെ(2021 സെപ്റ്റംബര്‍ 9 വ്യാഴം). വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ചര്‍ച്ച ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഷീല ടോമി, ശ്യാം ശ്രീനിവാസ്, വിനോദ് കൃഷ്ണ, വി ഷിനിലാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവല്‍ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങിയത്. ഡിസി ബുക്‌സാണ് പ്രസാധകര്‍.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.