DCBOOKS
Malayalam News Literature Website

ഫോട്ടോഗ്രാഫര്‍ സലീം പുഷ്പനാഥ് അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത ജനപ്രിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി-ട്രാവല്‍ ഫോട്ടോഗ്രഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ കുഴഞ്ഞുവീണായിരുന്നു അന്ത്യം. ട്രാവല്‍ ഫോട്ടോഗ്രാഫിയില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള സലീം നിരവധി ഫോട്ടോപുസ്തകങ്ങളുടെ രചയിതാവും പ്രസാധകനുമായിരുന്നു. കേരളീയസംസ്‌കാരത്തെയും ജീവിതത്തെയും ആസ്പദമാക്കിയുള്ള നിരവധി ഫോട്ടോഫീച്ചറുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

അണ്‍സീന്‍ കേരള, റൊമാന്‍സിങ് കേരള, സൗത്ത് ഇന്ത്യ, ഫ്‌ളേവേഴ്‌സ് ഓഫ് കേരള, സിറിയന്‍ ക്രിസ്റ്റ്യന്‍ ഫേവറിറ്റ്‌സ്,  ഫ്‌ളേവേഴ്‌സ് ഓഫ് ദി രാജ്,  ഇന്ത്യന്‍ സ്‌പൈസസ് എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. ഡീ ബീ ഇന്‍ഫോ പബ്ലിക്കേഷന്‍സിന്റെ സ്ഥാപകനുമായിരുന്നു അദ്ദേഹം.

Comments are closed.