DCBOOKS
Malayalam News Literature Website

വിക്രം-കീര്‍ത്തി കൂട്ടുകെട്ടില്‍ സാമി 2; ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

വിക്രം നായകനാകുന്ന സാമി 2-വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും മാസ് ഡയലോഗുകളും കൊണ്ട് സമ്പന്നമായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്, സൂരി, ഐശ്വര്യാ രാജേഷ് എന്നിവരും അഭിനയിക്കുന്നു. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 12 ലക്ഷത്തോളം പേരാണ് കണ്ടത്. യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും ട്രെയിലര്‍ ഇടംപിടിച്ചിട്ടുണ്ട്.

2003-ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ചിത്രം ഒരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഷിബു തമീന്‍സാണ് നിര്‍മ്മാണം. വെങ്കടേഷ് അങ്കുരാജ് ഛായാഗ്രഹണവും ദേവിശ്രീപ്രസാദ് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം സെപ്റ്റംബര്‍ 20ന് തീയറ്ററുകളിലെത്തും.

Comments are closed.