DCBOOKS
Malayalam News Literature Website

എസ്. രമേശൻ നായർ സ്മൃതി പുരസ്കാരം ടി. പത്മനാഭന്

എസ്. രമേശൻ നായർ സ്മൃതി പ്രഥമ സാഹിത്യ പുരസ്കാരം ടി. പത്മനാഭന്. എസ്. രമേശൻ നായർ പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണന് (10000 രൂപ) നൽകും. ഏപ്രിൽ 29ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സുകുമാരൻ പെരിയച്ചൂർ, എസ്.പി. ഷാജി പങ്കെടുത്തു.

 

Comments are closed.