DCBOOKS
Malayalam News Literature Website

ബി ആര്‍ പി ഭാസ്‌കര്‍ നവതി ആഘോഷവും സി.ആര്‍. രാമചന്ദ്രന്‍ അനുസ്മരണവും നാളെ

കൊല്ലം: ബി ആര്‍ പി ഭാസ്‌കര്‍ നവതി ആഘോഷവും സി.ആര്‍. രാമചന്ദ്രന്‍ അനുസ്മരണവും നാളെ (23 ഏപ്രില്‍ 2022).  ചിന്നക്കടയിലെ ഷാ ഇന്റർനാഷണൽ ഹോട്ടൽ ഹാളിൽ നാളെ രാവിലെ 10.30നാണ് ചടങ്ങുകൾ നടക്കുക. കേരള മീഡിയ അക്കാഡമി, കൊല്ലം പ്രസ് ക്ലബ്, സീനിയർ ജേണലിസ്റ്റ് ഫോറം കേരള, സി.ആർ രാമചന്ദ്രൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ. പി. ഭാസ്കർക്ക് കൊല്ലം പൗരാവലി ഹൃദ്യമായ വരവേല്പ് Textനൽകും. മാധ്യമ രം​ഗത്ത് 70 വർഷം പൂർത്തിയാക്കി, നവതി ആഘോഷിക്കുന്ന ഭാസ്കറുടെ കർമ മേഖല ഉൾപ്പെടുത്തി, കേരള മീഡിയ അക്കാഡമി നിർമിച്ച് ഡോ. ബിജു സംവിധാനം ചെയ്ത ബിആർപി; ചരിത്രത്തോടൊപ്പം ഒരാൾ എന്ന ഡോക്യു ഫിക്‌ഷൻ പ്രദർശിപ്പിക്കും. ജോൺ ബ്രിട്ടാസ് എംപി പ്രദർശനം ഉ​ദ്ഘാനം ചെയ്യും.

മുല്ലക്കര രത്നാകരൻ, ഡോ. ശൂരനാട് രാജശേഖരൻ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി. റെജി, പി.ജി. സുരേഷ് കുമാർ, എസ്. സുധീശൻ, കെ. സുന്ദരേശൻ, വി. പ്രതാപചന്ദ്രൻ, പ്രസ് ക്ലബ് പ്രസിഡന്റ് അജിത്ത് ശ്രീനിവാസൻ, സെക്രട്ടറി ജി. ബിജു, മീഡിയ അക്കാഡമി സെക്രട്ടറി എൻ.പി. സന്തോഷ്, കേസരി സ്മാരക ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം, അനുപമ ജി നായർ തുടങ്ങിയവർ പ്രസം​ഗിക്കും.

മുതിർന്ന മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയും ഐഎഫ്ഡബ്ല്യൂജെ വൈസ് പ്രസിഡന്റുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ മൂന്നാം ചരമവാർഷിക ദിനം നാളെ ആചരിക്കും. കേരളത്തിലെ പത്രപ്രവർത്തകരുടെ അവകാശ സംരക്ഷണങ്ങൾക്ക് അക്ഷീണം പ്രയത്നിച്ച നേതാവാണ് രാമചന്ദ്രൻ.

മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനം പ്രമുഖ മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്കർ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സിആറിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.

ദ് ഹിന്ദു, ദ് സ്റ്റേറ്റ്‌സ്മാന്‍, പേട്രിയട്ട്, ദ് ഡെക്കാണ്‍ ഹെറാള്‍ഡ്, യു എന്‍ ഐ തുടങ്ങി വിവിധ പത്ര മാധ്യമങ്ങളില്‍ ഏഴുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുകൊണ്ട് സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു മാധ്യമപ്രവര്‍ത്തകനണ് ബി ആര്‍ പി ഭാസ്‌കര്‍.

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.