DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; ഡി സി ബുക്‌സ് ചിത്ര രചനാ മത്സരത്തിലേക്ക് ഒക്ടോബർ 5 വരെ ചിത്രങ്ങള്‍ അയക്കാം

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി റിയാദിലെ കുട്ടികള്‍ക്കായി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരത്തിലേക്ക് ഒക്ടോബർ 5 വരെ വരെ ചിത്രങ്ങള്‍ അയക്കാം. തിരഞ്ഞെക്കുന്ന വിജയികള്‍ക്ക് റിയാദ് അന്താരാഷ്ര പുസ്തകമേളയിലെ ഡി സി ബുക്‌സിന്റെ സ്റ്റാളില്‍ (STALL NUMBER: E41) നിന്നും 10% വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

നിബന്ധനകള്‍:

  • 4 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം
  • ചിത്രങ്ങള്‍ jpeg/png/pdf ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വേണം അയക്കേണ്ടത്
  • editorial.portal@dcbooks.com എന്ന ഇ-മെയില്‍ വിലാസത്തിലോ +919946109449 എന്ന വാട്സാപ്പ് നമ്പറിലോ ചിത്രങ്ങള്‍ അയക്കാം.
  • കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്ഥലം, പഠിക്കുന്ന സ്‌കൂളിന്റെ പേര് കൂടാതെ മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഫോണ്‍ നമ്പര്‍ എന്നി വിവരങ്ങള്‍ ചേര്‍ത്തിരിക്കണം.

ചിത്രങ്ങള്‍ അയക്കേണ്ട അവസാന തിയതി  05 ഒക്ടോബർ 2022.

Comments are closed.