DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളക്ക് ഇന്ന് തിരശ്ശീല വീഴും

റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലം തീർത്ത്  ഒരാഴ്ചയിലധികം നീണ്ടുനിന്ന റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളക്ക് ഇന്ന് (8 ഒക്ടോബര്‍ 2022) തിരശ്ശീല വീഴും. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ലിറ്ററേച്ചർ, പബ്ലിഷിംഗ്, ആന്റ് ട്രാൻസ്ലേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക മേളയിൽ തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശേഖരവുമായി പുസ്തകമേളയില്‍ ഈ വര്‍ഷവും ഡി സി ബുക്‌സ് ശ്രദ്ധേയമായി. Riyad front Convention Centre – ല്‍ E-41 ആണ് ഡി സി ബുക്‌സിന്റെ വിശാലമായ സ്റ്റാള്‍.

ഡി സി ബുക്സ് ‘മലയാള അക്ഷരമാല’, ‘മാംഗോ ബുക്സ് ഓഫ് ആല്‍ഫബെറ്റ്സ്’, ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍ എന്നീ പുസ്തകങ്ങൾ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. കൂടാതെ  ലക്കി ഡ്രോ മത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍ എന്നിവയും പുസ്തകമേളയോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ചു.

Comments are closed.