DCBOOKS
Malayalam News Literature Website

ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

Rishi Kapoor health news: Veteran actor Rishi Kapoor hospitalised ...

മുംബൈ ∙ മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരവും സംവിധായകനും നിര്‍മ്മാതാവുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി അര്‍ബുദ ചികിത്സയിലായിരുന്നു. . ഇന്ന് രാവിലെ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ്  ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഋഷി കപൂറിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രണ്‍ധീര്‍ കപൂറാണ് മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂറിന്‍റെ പിതാവ് കൂടിയാണ് ഋഷി കപൂര്‍.

2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.

Comments are closed.