DCBOOKS
Malayalam News Literature Website

മലബാര്‍ കലാപത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതാ ഒരു പുസ്തകം കൂടി! ഡോ. കെ ടി ജലീലിന്റെ ‘Revisiting Malabar Rebellion’ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി

K. T. Jaleel

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ 1921ല്‍ മലബാറില്‍ നടന്ന കലാപത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പുസ്തകമാണ് ഡോ. കെ ടി ജലീലിന്റെ ‘Revisiting Malabar Rebellion’. മലബാര്‍ കലാപത്തെ കാര്‍ഷിക കലാപമായും ബ്രിട്ടീഷ്– ജന്മിവിരുദ്ധ കലാപമായും മതലഹളയായും ചിത്രീകരിക്കുന്ന ഗ്രന്ഥങ്ങളും പഠനങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഈ കലാപത്തിലുടനീളം ദൃശ്യമാകുന്ന KT Jaleel-Revisiting Malabar Rebellionമതസൗഹാര്‍ദത്തിന്റെ നൂലിഴകള്‍ ഏതൊക്കെയെന്ന അന്വേഷണമാണ് ജലീലിന്റെ ‘Revisiting Malabar Rebellion’. കലാപത്തില്‍ അന്തര്‍ലീനമായ മതേതരധാരകളെ കണ്ടെത്താനുള്ള ശ്രമത്തിന് വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തിയുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ളിയാരുടെയും വ്യക്തിത്വത്തിന്റെ വിശദാംശങ്ങള്‍ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു. ബ്രിട്ടീഷുകാരുടെ പിണിയാളുകളെ അവരുടെ മതമേതെന്ന് നോക്കാതെ കര്‍ശനമായി നേരിടാന്‍ ആഹ്വാനംചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ കൈക്കൊണ്ട നിരവധി നടപടികളും  പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

വര്‍ഗീയ ധ്രുവീകരണം ശക്തമായ ഈ കാലത്ത് മാപ്പിളകലാപമെന്നുകൂടി വിളിക്കപ്പെട്ട ഒരു സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റത്തെ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ് കെ.ടി ജലീല്‍.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മറ്റ് പുസ്തകങ്ങള്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

മലബാര്‍ കലാപം- കെ.എന്‍ പണിക്കര്‍ 

മലബാര്‍ കലാപം 1921-22- എം.ഗംഗാധരന്‍

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എം. ഗംഗാധരന്‍ 

Comments are closed.