DCBOOKS
Malayalam News Literature Website

കണ്ണൂരിലെ നവീകരിച്ച ഡി സി ബുക്‌സ്‌റ്റോര്‍ ഉദ്ഘാടനവും ‘മൂന്ന് കല്ലുകള്‍’ പുസ്തകാവതരണവും മാര്‍ച്ച് 2ന്

കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള സിറ്റി സെന്ററിലെ നവീകരിച്ച ഡി സി ബുക്‌സ്‌റ്റോര്‍ മാര്‍ച്ച് 2ന് അജയ് പി മങ്ങാട്ട്, സി.വി.ബാലകൃഷ്ണന്‍ എന്നിവർ ചേർന്ന് വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
വൈകീട്ട് 5 മണിക്കാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തിയുള്ള പുസ്തകചര്‍ച്ച നടക്കും.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം സ്റ്റോറില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ തുടങ്ങി മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്.

Comments are closed.