DCBOOKS
Malayalam News Literature Website

അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’; പുസ്തകാവതരണവും ചര്‍ച്ചയും മാര്‍ച്ച് 2 മുതല്‍

അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകാവതരണവും പുസ്തകചര്‍ച്ചയും  മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 15 വരെ വിവിധ തീയ്യതികളില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നടക്കും. പുതിയ നോവലിന്റെ വിശേഷങ്ങളും എഴുത്തനുഭവവും അജയ് പി മങ്ങാട്ട് വായനക്കാരുമായി പങ്കുവെക്കും.
എഴുത്തുകാരനൊപ്പം സി വി ബാലകൃഷ്ണന്‍, പി എഫ് മാത്യൂസ്,  ഇ സന്തോഷ് കുമാര്‍, ജി.ആര്‍ ഇന്ദുഗോപന്‍, എം സി അബ്ദുള്‍ നാസര്‍ ,ജിസ ജോസ് തുടങ്ങി പ്രമുഖരും പുസ്തകചര്‍ച്ചയില്‍ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്കാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

മറ്റ് വിവരങ്ങള്‍ ചുവടെ

  • മാര്‍ച്ച് 2, ബുധന്‍, 2022 ഡി സി ബുക്‌സ് കണ്ണൂർ സിറ്റി സെന്റര്‍ – അജയ് പി മങ്ങാട്ട് സി വി ബാലകൃഷ്ണന്‍
  • മാര്‍ച്ച് 3, വ്യാഴം, 2022 തലേശ്ശേരി കറന്റ് ബുക്‌സ് , ഏകോപനം-ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം- ജിസ ജോസ്, അജയ് പി മങ്ങാട്ട് 
  • മാര്‍ച്ച് 4, വെള്ളി, 2022, ഡി സി ബുക്‌സ് കോഴിക്കോട് ഫോക്കസ് മാള്‍, ഏകോപനം- കോഴിക്കോട് സാംസ്‌കാരികവേദി- അജയ് പി മങ്ങാട്ട് ,എം സി അബ്ദുള്‍ നാസര്‍
  • മാര്‍ച്ച് 5 ശനി 2022, ഡി സി ബുക്‌സ് കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂ തിരുവനന്തപുരം- അജയ് പി മങ്ങാട്ട് ,  ജി.ആര്‍ ഇന്ദുഗോപന്‍
  • മാര്‍ച്ച് 12 ശനി 2022,  ഡി സി ബുക്സ് കോണ്‍വെന്റ് ജങ്ഷന്‍ എറണാകുളം- അജയ് പി മങ്ങാട്ട്, പി എഫ് മാത്യൂസ്
  • മാര്‍ച്ച് 15, ചൊവ്വ, 2022 തൃശ്ശൂര്‍, ശോഭാ സിറ്റി- അജയ് പി മങ്ങാട്ട് ,ഇ സന്തോഷ് കുമാര്‍

ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പരിചയപ്പെടുന്ന കബീര്‍ എന്ന ചെറുപ്പക്കാരന്‍ സംസാരത്തിനിടയില്‍ ഒരിക്കല്‍ തന്റെ ജീവിതകഥയും എഴുതണം എന്നു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . തന്റേതെന്നു പറയുമ്പോള്‍ തനിക്കറിയാവുന്ന ചില മനുഷ്യരുടേയും ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടേയും കൂടിയാണെന്നു കബീര്‍ പറയുന്നുണ്ട്. കറുപ്പന്‍ നടത്തുന്ന ആ എഴുത്തുദ്യമത്തിന്റെ പരിണിതഫലമാണ് മൂന്ന് കല്ലുകള്‍ എന്ന നോവല്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.