DCBOOKS
Malayalam News Literature Website

ഒ പി ജോസഫ് സ്മൃതിസന്ധ്യ ഫെബ്രുവരി 19-ന്

കൊച്ചി: എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയും പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റുമായിരുന്ന അന്തരിച്ച ഒ.പി.ജോസഫിന്റെ സ്മരണാര്‍ത്ഥം ഒ.പി.ജോസഫ് സ്മൃതിസന്ധ്യ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19-ാം തീയതി വൈകിട്ട് 6 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

എം.തോമസ് മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ജേക്കബ് അനുസ്മരണ നടത്തും. കെ.ചന്ദ്രന്‍ പിള്ള, എം.ഒ.ജോണ്‍, ജോണ്‍ പോള്‍, ഷെല്ലി ജോസഫ്, ടി.എം.അബ്രഹാം എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.

എം.കെ.സാനു ഫൗണ്ടേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം, ആര്‍ട്ടിസ്റ്റ് ചെറിയാന്‍ ഫൗണ്ടേഷന്‍, സ്മൃതിധാര, ചലച്ചിത്രമലയാളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.