DCBOOKS
Malayalam News Literature Website

അക്ഷരങ്ങൾ കൊണ്ട് കോറിയിട്ട ജീവിത രേഖയുടെ ചരിത്രഗാഥയെ, ഒരു നിധിപോലെ സൂക്ഷിക്കുന്നു ഞാൻ..

 Ragam Bhairavi By: Umbayee
Ragam Bhairavi
By: Umbayee

അക്ഷരങ്ങൾ കൊണ്ട് കോറിയിട്ട ജീവിത രേഖയുടെ ചരിത്രഗാഥയെ, ഒരു നിധിപോലെ സൂക്ഷിക്കുന്നു ഞാൻ.. വേറിട്ടൊത്തിരി പാതകളിലും പ്രവൃത്തികളിലും, ‘ ലഹരി നുരഞ്ഞു പുകയുന്ന അപതാളത്തിലും,ജീ വഗന്ധിയായ സംഗീതം തന്നെ പുണർന്നു നിൽക്കുകയും, ഒടുവിൽ ജീവിതോപാതിയുടെ അന്നമാകുകയും അംഗീകാരത്തിന്റെ ഉത്തംഗ ശൃംഗത്തിൽ പ്രതിഷ്ഠിതനാക്കുകയും കുടിയിരുത്തുകയും ചെയ്തതിന്റെ നേർചിത്രങ്ങൾ വായിച്ചെടുക്കാം, ഈആത്മകഥയിൽ. ഉംബായി സംഗീതം പോലെ ആലാപന മാധുര്യത്തിന്റെ രസമുറുന്ന ആഖ്യാനങ്ങളാണിതിലെ ഓരോ വരികളും. രാഗം ഭൈരവി ……….

അനശ്വരഗായകരായ മുഹമ്മദ് റാഫിയുടെയും ഉംബായിയുടെയും ജീവിത കഥകളിൽ വിചിത്രമായൊരു സമാനത ദർശിക്കാനാകും. ഇവർ രണ്ടു പേരുടേയും പാടാനുള്ള ആഗ്രഹത്തെ ഇവരുടെ പിതാക്കൻമാർ നഖശിതാന്തം എതിർത്തിരുന്നു എന്നതാണ് അതിശയകരമായ സാദൃശ്യത .
തീർന്നില്ല. ഇതര ബന്ധുമിത്രാധികളെല്ലാം തന്നെ ഇവരുടെ ദൈവീകമായ ഈ കഴിവിനെ ഹൃദയം തുറന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ജീവിതത്തിൽ പക്ഷേ റാഫീ സാഹിബ് പിന്നിട്ട വഴികളേക്കാൾ പ്രയാസമേറിയതും ഇരുളടഞ്ഞതും ആയ പാതകളിലൂടെ നടക്കാനായിരുന്നു ഉംബായിയുടെ നിയോഗം.

ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരിയിലെ കൽവത്തി ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ അന്ത്യവിശ്രമത്തിലേക്ക് കടക്കും മുമ്പ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കായി ആ ചേതനയറ്റ ദേഹവദനം ഒരിക്കൽ കൂടി കാണിക്കുവാൻ സൻമനസ് കാണിച്ചവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആ ഊഴത്തിൽ ആ ആലാപന മയൂഖത്തെ അവസാനമായി കാണുവാൻ ഈയുള്ളവനും സാധിച്ചു.ഒരു നിമിഷത്തെക്കുള്ള ആ ,ദർശനം തന്നെ അധികമായിരുന്നു. കാരണം ആ ജീവിതയാത്രയെ ലിഖതികരിച്ച ആത്മകഥ “രാഗം ഭൈരവി വർഷങ്ങളായി എന്റെ പക്കലുണ്ട്. അതിലെ അതിജീവനത്തിന്റെ വേഷപകർച്ചകൾ, അന്തിമ വിജയങ്ങൾ … എത്രയോ തവണ വായിച്ചിരിക്കുന്നു ഞാൻ .
മട്ടാഞ്ചേരിയിലെ അറിയപ്പെടുന്നതും അടിയുറച്ചതുമായ കമ്മ്യൂണിസ്റ്റ് കാരൻ അബുവിന്റെ മകന് ജീവിതാരംഭം അത്ര ശോഭനമായിരുന്നില്ല.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസി നെ അഗാധമായ സ്നേഹിച്ചിരുന്നതിനാൽEMS അബു എന്നൊരു വട്ട പേര് ആ പിതാവിന് ചാർത്തിക്കൊടുത്തിരുന്നു. കണിശക്കാരനും ശിക്ഷിക്കാൻ യാതൊരു മടിയുമില്ലാതിരുന്ന പിതാവ്, Textചെറുപ്പത്തിൽ തന്നെ ഉംബായിയുടെ മനസിൽ വിപ്ലവ രാഷ്ട്രീയത്തിന്റെ വിത്തുപാകിയെങ്കിലും അത് യഥോചിതം വളർന്നില്ല. ഉമ്മയാകട്ടെ മകനോട് ഹൃദ്യമായ വാൽസല്യം കാണിക്കുന്നതിൽ ശ്രദ്ധിച്ചു.: രാവിലെയും ഉച്ചക്കും ആഹാരമൊന്നും ലഭിച്ചില്ലങ്കിലും അത്താഴപട്ടിണി തന്റെ മകന് ഉണ്ടാകില്ലന്ന് ആ,മാതാവ് എപ്പോഴും തന്റെ മകനോട് പറയുമായിരുന്നെത്രെ. അതാകട്ടെ അക്ഷരംപ്രതി യാഥാർത്ഥ്യമായി. പകൽ പട്ടിണിയായ വയറുമായി അബാദിലടക്കം പാടാൻ വന്ന ഉംബായിക്ക് സ്വഭാവികമായും അത്താഴത്തിന് മുട്ടുണ്ടായില്ല. ഒരിക്കൽ ജോലി സംബന്ധമായി പിതാവ് ഏൽപ്പിച്ചൊരു ഉത്തരവാദിത്വം മറന്ന് ഒരു സംഗീത പരിപാടി കാണാൻ പോയി ഉംബായി. മടണ്ടി വന്നപ്പോൾ , അതിന്റെ പേരിൽ കടുത്ത ശിക്ഷയേൽക്കേണ്ടി വന്ന അദ്ദേഹം ആ മനോവിഷമം മറക്കാനാണ് ആദ്യമായി മദ്യപിച്ചത്.

മകനെ ഒരു കപ്പൽ ജീവനക്കാരനാക്കാൻ ആഗ്രഹിച്ച പിതാവ് അതിനായി ഉംബായിയെ ബോംബയിലുള്ള തന്റെ സഹോദരന്റെ അടുത്തേക്കയക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിനാകട്ടെ, അതിലൊട്ടും താൽപ്പര്യമേ ഇല്ലായിരുന്നു.’ അന്ന് നാട്ടിൽ അറിയപ്പെടുന്ന തബല വായനക്കാരനായിരുന്നു ഉംബായി,മട്ടാഞ്ചേരിയിലെ മഹാഗായകൻ മെഹബുബ് ഭായി ഒരിക്കൽ തന്റെ ഒരു സംഗീത പരിപാടിക്ക് തബല വായിക്കാൻ ഉംബായിയെ ക്ഷണിച്ചു.അതോടെ ആ ബന്ധം ദൃഡമായി. മെഹബൂബിന്റെ ഉപദേശത്താൽ തബല ഗൗരവമായി പഠിക്കാൻ ബോംബയ്ക്ക് പോകാൻ തീരുമാനിച്ചെങ്കിലും കപ്പൽ ജോലിക്ക് പോകുന്നുവെന്നാണ് ബാപ്പയോട് പറഞ്ഞത്.ബോംബയിലെത്തിയ
ഉംബായി കപ്പൽ ജോലിക്ക് പരിശീലനം തേടിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പിന്നിട് തബല വിദ്വാനായ ഉസ്താദ്മുനവറലി ഖാന്റെ കീഴിൽ തബല അഭ്യസിക്കേ, വളരെ യാദൃശ്ചികമായി , ഉസ്ദാദാണ്
ഉംബായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞ് പാട്ടിന്റെ വഴിയിലാക്കിയത്.

കുറെക്കാലം ബോംബയിൽ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയെന്നാലും, ഉപജീവനത്തിന് ചെറിയ തോതിലുള്ളകള്ളക്കടത്ത്യക്കമുള്ള ജോലി ചെയ്തു. ഒരിക്കൽ ഒരു മീൻ ലോറിയുടെ ഡ്രൈവറായി പ്രവർത്തിച്ചു വരവേ ,വലിയൊരു അപകടത്തിൽ നിന്നും പടച്ചോൻ രക്ഷിച്ച കാര്യംഉംബായി പങ്കുവെക്കുന്നുണ്ട്. 10 ടൺ മാത്രം ഭാരം വഹിക്കാൻ ശേഷിയുള്ള ലോറിയിൽ ഇരട്ടി ഭാരവും കയറ്റിമംഗലാപുരത്തേക്ക് പോകവേ വണ്ടി അടുത്ത് കണ്ടൊരു പള്ളിക്കു മുമ്പിൽ നേർച്ചയിടാൻ നിറുത്തി., നേർച്ചക്കുറ്റിക്ക് നേരെ നടക്കുമ്പോൾ എതിരേ വന്ന ഒരു കാരണവർ സൗമ്യമായി പറഞ്ഞു.. “മോനെ .വണ്ടി പള്ളിയുടെ മുന്നിൽ നിന്നും നിക്കിയിടു: നാറ്റമുണ്ടാകും….. ” മറ്റൊന്നുകൂടി പറഞ്ഞു ” പോകുമ്പോൾ വണ്ടിയുടെ മുൻ ചക്രം ഒന്ന് പരിശോധിച്ചോളു” അത് പ്രകാരം നോക്കിയപ്പോൾ നാല് ബോൾട്ടുകളിൽ നിന്ന് നെട്ടുകൾ ഊരി പോയിരിക്കുന്നതും ബാക്കിയുള്ളവ ഇളകിയിരിക്കുന്നതും കണ്ടെത്രെ. നന്ദി പറയാൻ കാരണവരെ നോക്കിയിട്ട് കണ്ടെത്താനുമായില്ല യാദൃശ്ചികതയുടെയും വിശ്വാസത്തിന്റെയും പാതയിലൂടെ ഏന്തിയും വലിഞ്ഞും മുന്നേറിയ ഉംബായി മലയാളഗാനശാഖയിൽ ഗസലിന്റെ വിളവ് യാഥാർത്ഥ്യമാക്കിയ സംഗീതക്കാരനാണ് മദ്യപാനമടക്കമുള്ള ദുശീലങ്ങളിൽ നിന്നും പൂർണ്ണമായി മോചിതനായ അദ്ദേഹം മലയാളസംഗീതത്തിനേകിയ , ലക്ഷണമൊത്ത 24 ഗസൽ ആൽബങ്ങളുടെ ജനനകഥകൾ ഈ പുസ്തകത്തിൽ വായിക്കുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സംഗീതത്തെ സ്നേഹിക്കുന്നവർക്കും തീർച്ചയായും പ്രയോജനകരവും ആസ്വാദ്യകരവും വിജ്ഞാന പ്രഥവുമായിരിക്കും .

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ബോബൻ വാരാപ്പുഴ എഴുതിയ വായനാനുഭവം

Comments are closed.