DCBOOKS
Malayalam News Literature Website

ഇടുങ്ങിയ ചിന്തകളുടെ മതിൽകെട്ടിൽ നിന്നും തുറന്ന ആകാശങ്ങളിലേക്കു ചിറകുവിരിക്കാനെടുക്കുന്ന ശ്രമങ്ങളുടെ വിജയം…

Lipin Raj M. P
Lipin Raj M. P

പ്രിയ ലിപിന്‍ രാജ് നിന്നെ അഭിനന്ദിക്കാനെടുക്കുന്ന ഈ നേരങ്ങളെ എന്റെ ഉള്ളിലെ മനുഷ്യൻ, ഇടുങ്ങിയ ചിന്തകളുടെ മതിൽകെട്ടിൽ നിന്നും തുറന്ന ആകാശങ്ങളിലേക്കു ചിറകുവിരിക്കാനെടുക്കുന്ന ശ്രമങ്ങളുടെ വിജയമായി കാണാനാണ് എനിക്കിഷ്ട്ടം.

പ്രവാചകനെ വായിക്കാതെ മാറ്റിവച്ചതിനു പിന്നിൽ അദ്ദേഹം സ്വന്ത നാട്ടുകാരനായിരുന്നു എന്ന കാരണം തന്നെയായിരുന്നു ഒന്നാമത്. പക്ഷെ വൈകിയാണെങ്കിലും പ്രിയ സഹപാഠിയുടെ മരങ്ങളോടുന്ന വഴിയേ എന്ന പുസ്തകം ഞാനിന്ന് വായിച്ചു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ആദ്യ പുസ്തകമായ സ്വർണ്ണത്തവളകളിൽ നിന്നും മരങ്ങളോടുന്ന വഴിയിലെത്തുമ്പോൾ നിന്റെ എഴുത്തുകളിൽ ജീവിതാനുഭവങ്ങൾ അധികമായി ചേർത്ത ഇരുത്തവും കെട്ടുറപ്പും ഞാനെന്ന വായനക്കാരന് വ്യക്തമായി അനുഭവിക്കാൻ കഴിയുന്നുണ്ട്.

സ്വരൂപാനന്ദയെയും, ജനറലിന്റെ വാതിൽക്കൽ കണ്ണീരുമായി നിന്ന ജഗന്നാഥ പ്രസാദിനെയും, നെയ്ത്തുകാരൻ സാൽവിയെയും, പാലംപൂരിൽ നിന്നുള്ള മടക്കയാത്രയിൽ കണ്ടുമുട്ടിയ പെങ്ങളിലകളെയും പോലെയുള്ള പച്ചയായ മനുഷ്യരെ പറ്റി അതിഭാവുകത്വമില്ലാതെ പറഞ്ഞുതന്നതിന് സ്നേഹം ലിപിൻ. സിവിൽ സർവീസുകാരന്റെ അനുഭവങ്ങളാണോ നിന്റെ ഭാഷയുടെ ഹൃദ്യതയാണോ അധികമായി ഈ പുസ്തകത്തെ ആകര്ഷകമാക്കുന്നതെന്നു വേർതിരിച്ചു പറയുക പ്രയാസം.

Textപിന്നെ അനുബന്ധമായി കൊടുത്ത ചിത്രങ്ങൾ നിന്റെ ചിന്തകളെപ്പോലെ നിറമുള്ളതാക്കാഞ്ഞതിൽ എനിക്ക് പരിഭവമുണ്ട്. അവസാന ഭാഗങ്ങളിലേക്കെത്തുമ്പോൾ അൽപ്പം തിരക്കിട്ടവസാനിപ്പിച്ചോ എന്നൊരു സംശയവും.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

നാലതിരും തൊടുന്ന യാത്രഅനുഭവങ്ങളിൽ, ‘വാരാണസി : കാഴ്‌ച്ച കൊണ്ടുവരുന്ന അന്ധത’ എന്ന ഭാഗമാണ് എനിക്കേറ്റവും പ്രിയപ്പെട്ട അദ്ധ്യായം. ജെന്നീഫറിന്റെ ചിത്രങ്ങളെ കാഴ്‌ച്ചയുടെ ഉൾക്കാഴ്ചയോടെ അവതരിപ്പിച്ചത് ഹൃദ്യമായി. നാമെന്തുകൊണ്ട് പൂജ്യമാവണം എന്ന അധ്യായത്തിലെ ‘ഇന്ത്യൻ ആത്മീയത എന്നത് വെറുമൊരു ചിന്താധാര മാത്രമല്ല, അത് പ്രായോഗികമായി വ്യക്തിയുടെ മനസിലും സമൂഹത്തിലും വികസനത്തിനായി നടപ്പാക്കേണ്ട ഒന്നാണ്’ എന്ന പ്രസ്താവനയൊഴികെ മറ്റുചിന്തകളൊക്കെ ശരിക്കും ഉൾകൊള്ളാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ വായനക്കാരനുമായി തർക്കിക്കുകയും സമരസപ്പെടുകയും ചെയ്യുന്ന ചിന്തകൾകൊണ്ട് താങ്കളെന്ന എഴുത്തുകാരൻ സൃഷ്ട്ടിക്കുന്ന വായനാനുഭവം ഞാൻ ആസ്വദിച്ചു എന്ന് സംശയമില്ലാതെ പറയാം.

ഇനിയും മനസ്സിനെ തൃപ്തിപ്പെടുത്തുന്ന എഴുത്തുകളുമായി മരങ്ങൾ പിന്നിലേക്കോടുന്ന വഴിയിലൂടെ കാതങ്ങൾ മുന്നേറാൻ പ്രിയ സുഹൃത്തേ താങ്കൾക്ക് കഴിയട്ടെ.

ലിപിന്‍ രാജ് എം.പിയുടെ ‘മരങ്ങള്‍ ഓടുന്ന വഴിയേ’ എന്ന പുസ്തകത്തിന് ഡെന്നി മാത്യു എഴുതിയ വായനാനുഭവം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.