DCBOOKS
Malayalam News Literature Website

ന്യൂയോർക്ക് ടൈംസിൽ ഡി സി ബുക്സും നമ്മുടെ പ്രിയ എഴുത്തുകാരും

ഡി സി ബുക്‌സിനെയും ഒപ്പം മലയാളത്തിലെ എഴുത്തുകാരെയും പരാമര്‍ശിച്ചുകൊണ്ട് എബ്രഹാം വര്‍ഗീസ് എഴുതിയ ലേഖനം ന്യൂയോര്‍ക്ക് ടൈംസില്‍. കേരളത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ലേഖനം ഇതോടകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

‘റീഡ് യുവര്‍ വേ ത്രൂ കേരള’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ഡി സി ബുക്‌സും ഒപ്പം ബഷീറും എം.ടിയും സക്കറിയയും എന്‍.എസ്. മാധവനും ചിറക്കരോടും നാരായനും ബെന്യാമിനുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ നിരവധി വിവര്‍ത്തനപുസ്തകങ്ങളെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ചില പുസ്തകങ്ങള്‍ ഇന്ത്യക്ക് പുറത്ത് നിന്നും ലഭിക്കാന്‍ പ്രയാസമാണെന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിംഗ് പ്ലാസകള്‍ എന്നിവിടങ്ങളിലെ പുസ്തകശാലകളില്‍ നിന്നും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് ശാഖകളില്‍ നിന്നും പുസ്തകം വാങ്ങാമെന്നും എബ്രഹാം വര്‍ഗീസ് പറയുന്നു. കുട്ടികള്‍ക്കായി, രാമായണത്തില്‍ നിന്നോ പുരാണങ്ങളില്‍ നിന്നോ ഉള്ള ക്ലാസിക് കഥകള്‍ പുനരാവിഷ്‌ക്കരിക്കുന്ന ഗ്രാഫിക് നോവലുകളുടെയും കോമിക്സിന്റെയും നിരവധി കളക്ഷനുകള്‍ ഇവിടെ ലഭ്യമാണെന്നും ഇവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഐതിഹാസിക കഥകളെ അറിയാനും മനസ്സിലാക്കാനുമുള്ള ഒരു ജനപ്രിയ മാര്‍ഗമാണെന്നും അദ്ദേഹം പറയുന്നു.

എഴുത്തുകാരനും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ തിയറി ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ പ്രൊഫസറും ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സീനിയര്‍ അസോസിയേറ്റ് ചെയറുമാണ്
എബ്രഹാം വര്‍ഗീസ്. എന്റെ സ്വന്തം രാജ്യം: ഒരു ഡോക്ടറുടെ കഥ, ദ ടെന്നീസ് പങ്കാളി, കട്ടിംഗ് ഫോര്‍ സ്റ്റോണ്‍ എന്നീ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് എബ്രഹാം വര്‍ഗീസ്.

കേരളത്തിലേക്കുള്ള യാത്രയക്ക് മുന്‍പ് വായിക്കാന്‍ എബ്രഹാം വര്‍ഗീസ് നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍

Comments are closed.