DCBOOKS
Malayalam News Literature Website

5 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

ebook online dcbooks5 പുതിയ പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

സീസണ്‍ ഫിനാലെ- സിവിക് ജോണ്‍

സിവിക്കിന്റെ കഥകള്‍ നല്ല രസമുണ്ട് എന്ന് ഒറ്റവരിയില്‍ പറയുമ്പോള്‍ അതിനു പല വിതാനങ്ങളുണ്ട്. കൊല്‍ക്കത്ത നഗരത്തെയോ പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങളെയോ സിവിക് രുചികളിലൂടെ ആവിഷ്‌കരിക്കുന്നു എന്നു പറയുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തിനും ടാഗോര്‍ കഥകള്‍ക്കും സംഗീതത്തിനുമെല്ലാം ഓരോ രുചിയുണ്ട് എന്നു പറയുമ്പോള്‍ അത്ഭുതം അമ്പരപ്പായി മാറാം. കഥയുടെ ഈ പുതു രുചി അങ്ങനെയൊക്കെയാണ്. ആര്‍ജവമുള്ള ഒരു പുതുമോടി കഥാകാരന്റെ രചനകള്‍ക്ക് പുതു രുചി വേണം എന്ന് അയാള്‍ ശഠിക്കുന്നതു കൊണ്ടു മാത്രമല്ല, ആ കഥകള്‍ പുതിയ വര്‍ണക്കുടകള്‍ ചൂടി നില്‍ക്കുന്നത്. അതിനൊരു നേരുണ്ട്. അത് ആത്മാവില്‍ നിന്നു പുറപ്പെടുന്നതാണ്. ഇയാള്‍ ആത്മാവിനു രുചിയും മണവും ഗുണവും കൊടുത്താണ് ആവിഷ്‌കാരം നടത്തുന്നത്. നേരും രുചികളും കാലത്തിന്റെ രാഷ്ട്രീയവും ഒക്കെ ചേര്‍ന്ന പുതുകാലത്തിന്റെ രുചി ഭേദങ്ങളെ ഇവിടെ കാണാം. സിവിക്കിന്റെ കഥകള്‍ മുഖാവരണമണിയാത്ത എഴുത്തിന്റെ പ്രസരണ ശേഷിയുള്ളവയാണ്. ഒരു ആലു പറാത്ത പോലെ ഉള്ളില്‍ രഹസ്യങ്ങളുടെ പളുങ്കു മിശ്രിതം സൂക്ഷിക്കുന്നവയും. – രേഖ കെ

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

വയനാടന്‍ രാമായണം- ഡോ. അസീസ് തരുവണ

പ്രാദേശിക വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപഠനഗ്രന്ഥം. വയനാടൻ രാമായണങ്ങൾ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളിൽ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരു ഉദാഹരണം മാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയാണ്. ഈ അർത്ഥത്തിൽ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്. ജനജീവിതം പ്രതിഫലിപ്പിക്കുന്ന സാമൂഹ്യപാഠം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

മഹാമാരിയില്‍ മാറുന്ന കേരളം- എഡി. ഡോ.സി പ്രതീപ്, ഡോ. ജോമോന്‍ മാത്യു

പതിറ്റാണ്ടുകളിലൂടെ നാം കൈവരിച്ച നേട്ടങ്ങളില്‍ നിന്നും കോവിഡ് കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക-സാംസ്‌കാരിക-പാരിസ്ഥിതിക മേഖലകളെല്ലാം എപ്രകാരം മാറിയെന്നും, കൊറോണാനന്തരമെങ്ങനെയെല്ലാം മാറാമെന്നുമുള്ള ഒരാമുഖക്കുറിപ്പാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. കോവിഡ് പ്രതിസന്ധി വെല്ലുവിളികള്‍, ബദലുകള്‍, മാറുന്ന സാമൂഹികമേഖലകള്‍, മഹാമാരിയും കലാസാംസ്‌കാരിക രംഗവും, പ്രതിസന്ധിനേരിടുന്ന സമ്പദ്ഘടന, ചെറുത്തുനില്‍പ്പും ഇടപെടലുകളും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി ഇരുപത്തിരണ്ട് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ചിന്താചരിത്രം: ആധുനിക കേരളത്തിന്‍റെ ബൗദ്ധികചരിത്രങ്ങള്‍- എഡി. സജീവ് പി.വി

കേരളത്തിന്റെ ബൗദ്ധികചരിത്രം ആരായുന്ന പഠനങ്ങള്‍ മിക്കതും പൊതുവേ നവോത്ഥാനം, സാമൂഹികപരിഷ്‌ക്കരണം, തുടങ്ങിയ പ്രമേയങ്ങളില്‍ ചെന്നു നില്‍ക്കുകയോ സാമൂഹികപരിഷ്‌ക്കര്‍ത്താക്കളുടെ ധൈഷണികസംഭാവനകള്‍ എന്ന നിലയില്‍ സങ്കല്പിക്കപ്പെടുകയോ ആണ് പതിവ്. ചരിത്രത്തെ സാമ്പത്തികമോ സാമൂഹികമോ ആയ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണമോ പ്രതിഫലനമോ ആയി മാത്രം കണ്ടിരുന്ന അത്തരം ചരിത്രാഖ്യാനങ്ങള്‍ ചിന്തയിലല്ല സാമൂഹികമാറ്റത്തിലായിരുന്നു പ്രധാനമായും ഊന്നിയത്. സാമൂഹികമാറ്റത്തില്‍ നിബദ്ധമായിട്ടുള്ള ഒന്നായി ചിന്തയെ സങ്കല്പിക്കുന്നതില്‍ നിന്ന് മാറി കേരളീയമായ ചിന്തകളുടെ ലീനിയേജ് അന്വേഷിച്ചു പോകുന്നതും സങ്കല്പനപരമായ പൊളിച്ചെഴുത്ത് അനിവാര്യമാക്കുന്നതുമായ ആലോചനകളാണ് ഈ പുസ്തകത്തിലുള്ളത്. കേരളത്തിലെ ലിബറല്‍ചിന്താധാരകള്‍, മാര്‍ക്‌സിസത്തിന്റെ കേരളീയമായ പരാവര്‍ത്തനങ്ങള്‍, സാമൂഹികശാസ്ത്രത്തിലും ചരിത്രവിജ്ഞാനത്തിലും മലയാളത്തില്‍ നടക്കുന്ന പുതിയ പഠനങ്ങള്‍, അവയില്‍ ഉപയോഗിക്കപ്പെടുന്ന പരികല്പനകളുടെ പ്രശ്‌നവല്‍ക്കരണം, കേരളത്തിലെ ധൈഷണികവ്യവഹാരങ്ങളില്‍ അടിപ്പടവായി വര്‍ത്തിക്കുന്ന മലയാളി റീജിയന്‍, അതിലെ വൈരുദ്ധ്യങ്ങള്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ പ്രമേയമേഖലകളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

കാഴ്ചയുടെ മൂന്നാമിടങ്ങള്‍- മധു ഇറവങ്കര

സിനിമയെ മൂന്നിടങ്ങളിലായി പ്രതിഷ്ഠിക്കാം. ഒന്നാമത്തേത് സ്രഷ്ടാവായ ചലച്ചിത്രകാരേന്റെതാണ്. രണ്ടാമത്തേത് കാഴ്ചക്കാരന്റെയും. മൂന്നാമത്തെ പ്രധാന ഇടമാണ് ചലച്ചിത്ര പഠിതാവിന്റേത്. ആസ്വാദനത്തിനും നിരൂപണത്തിനുമപ്പുറം സിനിമയുടെ അകക്കാഴ്ചകളിലേയ്ക്ക് നടന്നു കയറുവാന്അനുവാചകരെ പ്രാപ്തമാക്കുന്ന ഇടമാണിത്. ‘കാഴ്ചയുടെ മൂന്നാമിടങ്ങള്‍’ ഉദാത്തമായ തലത്തിലേക്കുള്ള ചലച്ചിത്ര സഞ്ചാരിയുടെ യാത്രയായി അടയാളപ്പെടുത്തുവാനാണെനിക്കിഷ്ഠം. ചലച്ചിത്രത്തെ സംബന്ധിച്ച ലേഖനങ്ങളുടെ ഒരു സമാഹാരം സ്വീകരിച്ചിരിക്കുന്ന വിഷയങ്ങളുടെ വൈവിദ്ധ്യത്താല്സവിശേഷത പുലര്ത്തണമെന്നു നിര്ബ്ബന്ധമുണ്ടായിരുന്നു. പഴയതും പുതിയതുമായ ധാരകളെയും കാലദേശങ്ങള്ക്കതീതമായ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുവാന്അവയ്ക്കാകണം എന്നും ആഗ്രഹിച്ചിരുന്നു മാറുന്ന ചലച്ചിത്ര സങ്കല്പ്പങ്ങളെ മാറ്റുരച്ചു നോക്കുവാനും, ബ്രഹ്മാണ്ഡസിനിമകളുടെ വിശ്വരൂപത്തെ തിരിച്ചറിയുവാനും ലോകസിനിമയുടെ ഉത്സവങ്ങള്ആഘോഷിക്കുവാനും, നവമാദ്ധ്യമകാലത്തെ ആഖ്യാന സമസ്യകള്നിര്ദ്ധാരണം ചെയ്യുവാനും തുനിഞ്ഞത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.- ആമുഖത്തില്‍ നിന്നും

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

 

Comments are closed.