DCBOOKS
Malayalam News Literature Website

നടൻ രവി വള്ളത്തോൾ അന്തരിച്ചു

പ്രശസ്ത സിനിമാ താരം രവി വള്ളത്തോള്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകാചാര്യന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടേയും സൗദാമിനിയുടേയും മകനാണ്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നൂറിലേറെ സീരിയലുകളിലും അമ്പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.
മതിലുകൾ, സർഗം, നാല് പെണ്ണുങ്ങൾ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇരുപത്തിയഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്.

സീതാലക്ഷ്മിയാണ് ഭാര്യ.

Comments are closed.