DCBOOKS
Malayalam News Literature Website

നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം ‘രാമായണമാസവും നാലമ്പലതീർത്ഥാടനവും ‘; ഇനി വായിക്കാം ഇ -ബുക്കായും

 RAMAYANAMASAVUM NALAMBALA THEERTHADANAVUM By : ANIL KUMAR VALIYAVEETTIL

RAMAYANAMASAVUM NALAMBALA THEERTHADANAVUM
By : ANIL KUMAR VALIYAVEETTIL

കര്‍ക്കിടക മാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമ-ഭരത-ലക്ഷ്മണ -ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരൊറ്റദിവസം ദര്‍ശനം നടത്തുക എന്ന പൂര്‍വ്വികാചാരമാണ് നാലമ്പലദര്‍ശനം. അതിപ്രശസ്തങ്ങളായ തൃപ്രയാര്‍-കൂടല്‍മാണിക്യം-മൂഴിക്കുളം-പായമ്മല്‍ മഹാക്ഷേത്രങ്ങള്‍, കോട്ടയം ജില്ലയിലെ രാമപുരം-അമനകര -കുടപ്പുലം-മേതിരി നാലമ്പലങ്ങള്‍, എറണാകുളം ജില്ലയില്‍ മാമലശ്ശേരി ശ്രീരാമക്ഷേത്രം-ഭരതപ്പിള്ളി ശ്രീഭരതസ്വാമിക്ഷേത്രം-മുളക്കുളം ലക്ഷ്മണസ്വാമിക്ഷേത്രം-നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍, മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലുള്ള നാല്‌ക്ഷേത്രങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന നാലമ്പലങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കൂടാതെ നാലമ്പലദര്‍ശനത്തിന് സമാനമായ വയനാട്ടിലെ നൂല്‍പ്പുഴ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം, ചിട്ടകള്‍, എത്തിച്ചേരേണ്ട വഴി തുടങ്ങി നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം അടങ്ങുന്ന ഗ്രന്ഥമാണ് അനിൽകുമാർ വലിയവീട്ടിൽ രചിച്ച ‘രാമായണമാസവും നാലമ്പലതീർത്ഥാടനവും ‘. പുസ്തകം ഇപ്പോൾ വായനക്കാർക്ക് ഇ-ബുക്കായും സ്വന്തമാക്കാം.

Anil Kumar Valiyaveettil-Ramayanamasavum Nalambala Theerthadanavumഇത്തവണ കോവിഡ് സാഹചര്യത്തിൽ ആശങ്കയിലാണു ഭക്തർ. കോവിഡ് പ്രതിരോധവുമായി സഹകരിച്ച് നിയന്ത്രണങ്ങൾ അമ്പലങ്ങൾ സ്വയം ഏർപ്പെടുത്തിയിട്ടുണ്ട്. കര്‍ക്കിട മാസത്തില്‍ ഒരേ ദിവസം നാല് ക്ഷേത്രങ്ങളിലും തൊഴുതാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുത ശേഷം ഉഷപൂജയ്‌ക്ക് മുമ്പ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തിലെത്തണം. തുടര്‍ന്ന് ഉച്ചയ്‍ക്ക് മുമ്പ് മൂഴിക്കുളത്തെ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‍ന ക്ഷേത്രത്തിലും ദര്‍ശനം പൂര്‍ത്തിയാക്കി തൃപ്രയാറില്‍ മടങ്ങിയെത്തുന്നതോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകും.

എറണാകുളം-കോട്ടയം ജില്ലകളിലായുള്ള തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഭരതപ്പള്ളി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയും നാലമ്പല ദര്‍ശനത്തിന് പ്രസിദ്ധമാണ്. അതുപോലെ കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയും കര്‍ക്കിടക മാസത്തില്‍ തീര്‍ത്ഥാടകരുടെ നാലമ്പല ദര്‍ശനത്തിന്റെ ഭാഗമാകാറുണ്ട്.

ദ്വാപര യുഗത്തില്‍ ശ്രീകൃഷ്‍ണന്‍ പൂജിച്ചിരുന്ന വിഗ്രങ്ങള്‍ ക്ഷേത്രം സ്ഥാനികള്‍ക്ക് ലഭിച്ചുവെന്നും ഇത് പിന്നീട് നാലിടത്തായി പ്രതിഷ്‌ഠിച്ചുവെന്നാണ് ഐതിഹ്യം.

പുസ്തകം വാങ്ങുന്നതിനായി സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

Comments are closed.