DCBOOKS
Malayalam News Literature Website
Rush Hour 2

ചെന്നൈ ഉങ്കളൈ അന്‍പുടന്‍ വരവേര്‍ക്കിറത്…!അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ ; പ്രീബുക്കിങ് ആരംഭിച്ചു

പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ
നോവല്‍, അഖില്‍ പി ധര്‍മ്മജന്റെ റാം C/O ആനന്ദിയുടെ പ്രീബുക്കിങ് ആരംഭിച്ചു. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 350 രൂപാ വിലയുള്ള പുസ്തകം 315 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടെ പുസ്തകം സ്വന്തമാക്കാം.

ഒരു സിനിമാറ്റിക് നോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് ‘റാം C/O ആനന്ദി’. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം. രണ്ടു വര്‍ഷത്തോളം ചെന്നൈല്‍ താമസിച്ചാണ് അഖില്‍ പി ധര്‍മ്മജന്‍ നോവല്‍ പൂര്‍ത്തീകരിച്ചത്. മന്ദഗതിയില്‍ പോയിരുന്ന കഥയില്‍ പുതിയ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കുവാന്‍വേണ്ടി ചില ഭ്രാന്തമായ വഴികളിലൂടെ എഴുത്തുകാരന്‍ സഞ്ചരിച്ചിട്ടുണ്ട്. പല സമകാലിക വിഷയങ്ങളുമായും ബന്ധപ്പെട്ട കഥാപാത്രങ്ങളും കഥാപരിസരങ്ങളും നോവലിലുണ്ട്.

സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രീബുക്ക് ചെയ്യാം

പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.