DCBOOKS
Malayalam News Literature Website

പ്രമോദ് രാമന്റെ ‘രക്തവിലാസം’; പുസ്തകചര്‍ച്ച നാളെ

പ്രമോദ് രാമന്റെ പ്രഥമ നോവല്‍ ‘രക്തവിലാസ’ ത്തെ മുന്‍നിര്‍ത്തി കുന്നംകുളം റീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നാളെ (2022 ഒക്ടോബര്‍ 8 ശനി). വൈകീട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ ടി.ഡി.രാമകൃഷ്ണന്‍, എസ്.ഹരീഷ്, സി.എസ്.ചന്ദ്രിക, വി.കെ.ശ്രീരാമന്‍, ഫാദര്‍ പത്രോസ് ഒ.ഐ.സി, വി.സി.ഗിവര്‍ഗീസ്, പി.എസ്.ഷാനു എന്നിവര്‍ പങ്കെടുക്കും.

Textഎഴുത്ത് ഒരു സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് പ്രഖ്യാപിക്കുന്ന ഉജ്ജ്വലമായ രാഷ്ട്രീയ നോവലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രമോദ് രാമന്റെ ‘രക്തവിലാസം’.

കുടുംബം, ഭരണകൂടം, മതം എന്നിങ്ങനെയുള്ള വിവിധ അധികാര സ്ഥാപനങ്ങള്‍ മനുഷ്യജീവിതത്തിലിടെപെട്ടുകൊണ്ട് അവരുടെ വിധിദര്‍ശികളാവുന്ന ദുരവസ്ഥയെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് രക്തവിലാസം. ഭര്‍ത്താവ് അറക്കവാള്‍കൊണ്ട് അറുത്തുകളഞ്ഞ അര ശരീരവുമായി ജീവിക്കേണ്ടിവന്ന അരാപാത്തിമയുടെയും അവരുടെ പരമ്പരകളിലൂടെയും വളരുന്ന ഈ നോവല്‍ അധീശത്വത്താല്‍ അനാഥരും അസ്വസ്ഥരുമായ മനുഷ്യാവസ്ഥകളെ യഥാതഥമായി തുറന്നെഴുതുന്നു. അടിയന്തരാവസ്ഥയും ഭീമ കൊറേ ഗാവ് സമരവും അധികാരത്തിനെതിരെയുള്ള പ്രതിരോധ രൂപകങ്ങളായി മാറിയ രാധിക വെമുലയും ജിഗ്‌നേഷ് മേവാനിയും ഉമര്‍ഖാലിദുമെല്ലാം ഈ നോവലിലെ കഥാപാത്രങ്ങളായെത്തുന്നു.

പ്രമോദ് രാമന്റെ ‘രക്തവിലാസം’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.