DCBOOKS
Malayalam News Literature Website

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുസ്തക പ്രസിദ്ധീകരണ പദ്ധതിക്ക് തുടക്കമായി

എന്റെ പുസ്തകം എന്റെ വിദ്യാലയം
വായന ലഹരിയാണ്..
പുസ്തകം ജീവനാണ്….

ലോകത്തിലെ പുസ്തക പ്രസാധന ചരിത്രത്തിൽ ഒരധ്യായം എഴുതിച്ചേർത്തുകൊണ്ട്  കണ്ണൂർ ജില്ലാ പഞ്ചായത്ത് രൂപം കൊടുത്ത പുസ്തക പ്രസിദ്ധീകരണ പദ്ധതി എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി) ഉദ്ഘാടനം ചെയ്തു.  ടി. പത്മനാഭൻ ലോഗോ പ്രകാശിപ്പിച്ചു. എം. മുകുന്ദൻ ആദ്യസൃഷ്ടി സ്വീകരിച്ചു.

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഓരോ വിദ്യാലയത്തിന്റെ പേരിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതിയുടെ ആശയം. ജില്ലയിലെ ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാലയങ്ങളിൽ നിന്നും ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാകുന്നു. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ എഴുത്തുകാരാകുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ കവർ ചിത്രം വരക്കുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടി എഡിറ്റർമാർ ഉണ്ടാകുന്നു. അത്രമേൽ ഭാവനാത്മകമായാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

കുട്ടികൾക്കിടയിൽപ്പോലും ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എഴുത്തും വായനയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാർത്ഥി ജീവിതം ക്രിയാത്മകമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Comments are closed.