DCBOOKS
Malayalam News Literature Website

ആരാധകരെ ആവേശം കൊള്ളിച്ച് രജനീകാന്ത്; ‘പേട്ട’ ട്രെയിലര്‍

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രജനീകാന്തിന്റെ മാസ് ഡയലോഗുകളും ആകര്‍ഷകമായ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. പിസ, ജിഗര്‍താണ്ട, ഇരൈവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ രജനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തിവിട്ടിരുന്നു.

വമ്പന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. രജനീകാന്തിനെക്കൂടാതെ നവാസുദ്ദീന്‍ സിദ്ദിഖി, വിജയ് സേതുപതി, തൃഷ, സിമ്രാന്‍, ശശികുമാര്‍, ബോബി സിംഹ, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. എഡിറ്റിങ്-വിവേക് ഹര്‍ഷന്‍. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം നിര്‍വ്വഹിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസായി ജനുവരി പത്തിന് പേട്ട തീയറ്ററുകളിലെത്തും.

Comments are closed.