DCBOOKS
Malayalam News Literature Website

രതീഷ് ഇളമാടിന്റെ ‘രഹസ്യ വനങ്ങളില്‍ പൂത്ത ഒറ്റമരം’ ; അഞ്ചാം പതിപ്പിന്റെ പ്രകാശനം ജൂലൈ 19ന്

രതീഷ് ഇളമാടിന്റെ ‘രഹസ്യ വനങ്ങളില്‍ പൂത്ത ഒറ്റമരം’ അഞ്ചാം പതിപ്പിന്റെ പ്രകാശനം ജൂലൈ 19ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടക്കും. ബുധനാഴ്ച വൈകുന്നേരം 5.45ന് നടക്കുന്ന ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറില്‍ നിന്നും സി എച്ച് നാഗരാജു ഐ പി എസ് (ഐ ജി പി & കമ്മീഷണര്‍ ഓഫ് Textപോലീസ് തിരുവനന്തപുരം സിറ്റി) പുസ്തകം സ്വീകരിക്കും. ആര്‍ നിശാന്തിന് ഐ പി എസ് (ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, തിരുവനന്തപുരം റെയ്ഞ്ച്) മുഖ്യ സാന്നിദ്ധ്യമാകും.

പി കെ ജോണ്‍സന്‍, കെ സജീവ് കുമാര്‍ എന്നിവര്‍ പുസ്തക അവലോകനം നടത്തും.

ആര്‍ പ്രശാന്ത്, എസ് ആര്‍ ഷിനോദാസ്, പി കെ ബാലചന്ദ്രന്‍, ആര്‍ കെ ജ്യോതിഷ്, ജി പി വിനോദ്, രതീഷ് ഇളമാട്, എസ് സന്തോഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അക്ഷരങ്ങളുടെ കരുത്തുകൊണ്ട് അനുവാചകരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട എഴുത്തുകാരെയും അവരുടെ രചനകളെയും പഠനവിധേയമാക്കുന്ന സമാഹാരമാണ് രതീഷ് ഇളമാടിന്റെ ‘രഹസ്യ വനങ്ങളില്‍ പൂത്ത ഒറ്റമരം’. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, ഒ എന്‍ വിയുടെ കാവ്യസങ്കല്പം, ഭാഷയില്‍ ലയത്വവും കാര്‍ക്കശ്യതയും സൃഷ്ടിച്ച കെ പി അപ്പന്റെ വിമര്‍ശനപാഠങ്ങള്‍, സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം, സക്കറിയയുടെ രചനകളിലെ സൂക്ഷ്മാഖ്യാനങ്ങള്‍, അനുഭവങ്ങളുടെ കരുത്തുകൊണ്ട് ബുക്കര്‍ പുരസ്‌കാരം നേടിയ ഡെഗ്ലസ്സ് സ്റ്റുവര്‍ട്ടിന്റെ രചനാപ്രപഞ്ചം തുടങ്ങി വ്യത്യസ്ത ഭാവനാലോകങ്ങളെ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.